കാസർകോട്:(www.mediavisionnews.in)
ജില്ലയില്‍ 257 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 241 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 6 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 10 പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 130 പേര്‍ക്കാണ് ഇന്ന് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4607 പേര്
ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 4607 പേരാണ്.ഇവരിൽ 3340 പേർ വീടുകളിലും 1267 പേർ സ്ഥാപന നിരീക്ഷണത്തിലുമാണുള്ളത്. പുതിയതായി 335 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 815 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 217പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 214 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 477 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 171 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
11991 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 755 പേര് വിദേശത്ത് നിന്നെത്തിയവരും 588 പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 10648 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. 8545 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 94 ആയി. നിലവില്‍ 3352 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്.
രോഗം സ്ഥിരീകരിച്ചവരുടെ പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കണക്ക്
അജാനൂർ – 26
ബദിയടുക്ക – 11
ബളാൽ – 1
ബേഡഡുക്ക – 18
ചെമ്മനാട് – 9
ചെങ്കള – 8
ചെറുവത്തൂർ – 1
ദേലമ്പാടി – 2
ഈസ്റ്റ് എളേരി – 1
എൻമകജെ – 1
കളളാർ – 3
കാഞ്ഞങ്ങാട് – 15
കാസർകോട്-32
കയ്യൂർ ചീമേനി – 4
കിനാനൂർ കരിന്തളം – 1
കോടോംബേളൂർ – 1
കുമ്പടാജെ – 1
കുമ്പള- 6
കുറ്റിക്കോൽ- 8
മധൂർ – 14
മടിക്കൈ – 4
മംഗൽപ്പാടി – 13
മഞ്ചേശ്വരം – 4
മീഞ്ച – 2
മൊഗ്രാൽപുത്തൂർ – 3
മുളിയാർ – 1
നീലേശ്വരം – 12
പടന്ന – 1
പൈവളിഗെ – 2
പള്ളിക്കര – 12
പനത്തടി – 7
പുല്ലൂർ-പെരിയ – 9
പിലിക്കോട്- 2
പുത്തിഗെ – 1
തൃക്കരിപ്പൂർ – 3
ഉദുമ – 6
വലിയപറമ്പ – 3
വൊർക്കാടി – 3
വെസ്റ്റ്എളേരി – 5
മറ്റ് ജില്ല
കരിവെള്ളൂർ പെരളം – 1