കാസര്‍കോട് ജില്ലയില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു

0
653

കാസര്‍കോട്: (www.mediavisionnews.in) കാസര്‍കോട് ജില്ലയില്‍ കോവിഡ് രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ 1973 ലെക്രിമിനല്‍ നടപടിച്ചട്ടം 144 പ്രകാരം ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു ഒരാഴ്ചത്തേക്ക് (ഒക്ടോബര്‍ 2 രാത്രി 12 മുതല്‍ ഒക്ടോ 9 ന് രാത്രി 12 മണി വരെ) നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിലെ മുഴുവന്‍ ജനങ്ങളും ശാരീരിക അകലം പാലിക്കുകയും സോപ്പ്/ സാനിറ്റൈസര്‍ ഉപയോഗിച്ച കൈകള്‍ വൃത്തിയാക്കുകയും മുഖാവരണം (മാസ്‌ക്) ശരിയായ രീതിയില്‍ ധരിക്കുകയും കോവി ഡ് നിര്‍വ്യാപന മാനദണ്ഡങ്ങള്‍ പാലിക്കുകയുംവേണം.
മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക, കാസര്‍കോട്, വിദ്യാനഗര്‍, മേല്‍പറമ്പ, ബേക്കല്‍, ഹൊസ്ദുര്‍ഗ്, നീലേശ്വരം, ചന്തേര പോലീസ് സ്റ്റേഷന്‍ പരിധികളിലും പരപ്പ, ഒടയഞ്ചാല്‍ പനത്തടി ടൗണുകളുടെ പരിധിയിലും അഞ്ചു പേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടുന്നത് നിരോധിച്ചു.

വിവാഹത്തില്‍ പരമാവധി അന്‍പതുപേര്‍ക്കും മരണം, മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്കും പങ്കെടുക്കാം. ഔദ്യോഗിക പരിപാടികള്‍, മതപരമായ വിവിധ ചടങ്ങുകള്‍, പ്രാര്‍ത്ഥനകള്‍, രാഷ്ട്രീയ കക്ഷി യോഗങ്ങള്‍ സാംസ്‌കാരിക-സാമൂഹിക പൊതു യോഗങ്ങള്‍ എന്നിവയില്‍ പരമാവധി 20 പേര്‍ മാത്രമേ പങ്കെടുക്കാന്‍ അനുമതി നല്‍കൂ. പൊതു ഇടങ്ങള്‍, ബസ് സ്റ്റാന്റുകള്‍, പൊതു ഗതാഗത സംവിധാനം, ഓഫീസുകള്‍, തൊഴില്‍ ഇടങ്ങള്‍, കടകള്‍, മറ്റു വാണിജ്യ-വ്യാപാര സ്ഥാപനങ്ങള്‍ വ്യവസായ കേന്ദ്രങ്ങള്‍, ആശുപത്രികള്‍, ഹെല്‍ത്ത് ക്ലബ്ബുകള്‍ കായിക പരിശീലന കേന്ദ്രങ്ങള്‍, പരീക്ഷാ, റിക്രൂട്ട്‌മെന്റ് സംവിധാനങ്ങള്‍ തുടങ്ങിയ നിര്‍ബന്ധമായും കര്‍ശനമായി കോവിഡ് നിര്‍വ്യാപനത്തിന് സാമൂഹിക അകലം പാലിച്ച് ബ്രയ്ക്ദി ചെയിന്‍ പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.

ജില്ലാ പോലീസ് മേധാവി ഈ ഉത്തരവ് കര്‍ശനമായി നടപ്പില്‍ വരുത്തേണ്ടതാണ്. ആളുകള്‍ കൂടുന്ന പൊതുസ്ഥലങ്ങള്‍ – മാര്‍ക്കറ്റ്, ബസ്സ്റ്റാന്റുകള്‍, ബസ് സ്റ്റോപ്പ്, തുടങ്ങിയ ഇടങ്ങളില്‍ ദിവസത്തില്‍ കുറഞ്ഞത് ഒരു തവണ അണു വിമുക്തമാക്കുന്നതിന് അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്കും ഉത്തരവ് നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here