ഏഴ് മാസങ്ങള്‍ക്കൊടുവില്‍ ഉംറ കര്‍മ്മം പുനരാരംഭിച്ചു

0
576

മക്ക: കൊവിഡ് പ്രതിസന്ധിക്കിടെ നിര്‍ത്തിവെച്ച ഉംറ കര്‍മ്മം ഏഴ് മാസങ്ങള്‍ക്ക് ശേഷം പുനരാരംഭിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടാണ് ഞായറാഴ്ച പുലര്‍ച്ചെ കര്‍മ്മങ്ങള്‍ ആരംഭിച്ചത്. മാര്‍ച്ച് നാലിനായിരുന്നു കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഉംറ കര്‍മ്മം നിര്‍ത്തി വെച്ചിരുന്നത്.

നിലവില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കാണ് ഉംറ കര്‍മ്മത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ഒരു സംഘത്തില്‍ ആയിരത്തോളം തീര്‍ത്ഥാടകരാണുണ്ടാവുക. പ്രതിദിനം ആറു സംഘത്തിലായി ആറായിരത്തോളം പേര്‍ക്ക് അനുമതി ലഭിക്കും. ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തിലായിരിക്കും ഓരോ സംഘവും ഉംറ നിര്‍വഹിക്കുക.

ഉംറ തീര്‍ത്ഥാടനം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ശക്തമായ ആരോഗ്യ മുന്‍കരുതലുകളാണ് മക്കയിലെ മസ്ജിദുല്‍ ഹറമില്‍ സ്വീകരിക്കുന്നത്. ദിവസവും പത്ത് തവണ ഹറം കഴുകി അണുവിമുക്തമാക്കും.

കൃത്യമായ ഇടവേളകളില്‍ ടോയ്‌ലറ്റുകള്‍, എയര്‍കണ്ടീഷനറുകള്‍, എസ്‌കലേറ്ററുകള്‍, വീല്‍ ചെയറുകള്‍ തുടങ്ങി ഹറമിലെ എല്ലാ ഭാഗങ്ങളും അണുവിമുക്തമാക്കും. ഹറമിന്റെ പ്രവേശന കവാടങ്ങളില്‍ സാനിറ്റൈസറുകളും തെര്‍മല്‍ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here