ഉപ്പള കൈകമ്പയിൽ വെടിവയ്പ്പ്; ഗുണ്ടാസംഘത്തിലുള്ളവരുടെ വീടുകളിൽ പരിശോധന

0
224

ഉപ്പള: (www.mediavisionnews.in) കൈകമ്പയിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെ തുടർന്നുണ്ടായ വെടിവയ്പ്പിലും സംഘർഷത്തിലും പങ്കാളിയായവരുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തി. എന്നാൽ ആരെയും കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം സന്ധ്യയോടെ കൈകമ്പ നയാബസാറിൽ കഞ്ചാവ് ലഹരിയിൽ സംഘങ്ങൾ തമ്മിൽ വടിവാൾ വീശുകയും കാറിനു നേരെ എയർഗൺ ഉപയോഗിച്ച് വെടിവയ്ക്കുകയും ചെയ്തെന്നാണ് പൊലീസിനു ലഭിച്ച വിവരം.

എന്നാൽ ഇതു സംബന്ധിച്ച് ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നു ഡിവൈഎസ്പി പി.ബാലകൃഷ്ണൻ നായർ പറഞ്ഞു. സംഘാംഗങ്ങളെന്നു സംശയിക്കുന്നവരുടെ വീടുകളിലെത്തി പരിശോധന നടത്തി. ദൃക്സാക്ഷികളുണ്ടെന്നും ആരും വിവരങ്ങൾ വെളിപ്പെടുത്താൻ തയാറാകുന്നില്ലെന്നും പൊലീസ് പറഞ്ഞു.

വെടിവയ്പ്പിൽ ഒരു സംഘത്തിന്റെ കാറിന്റെ ചില്ല് തകർന്നിരുന്നു. ഒരു സംഘം കാറിൽ നിന്ന് വടിവാളുമായി പുറത്തിറങ്ങവെ മറ്റൊരു സംഘം വെടിയുതിർക്കുകയായിരുന്നു. സംഭവ സമയത്ത് വന്ന ആംബുലൻസിന്റെ ശബ്ദം കേട്ട് പൊലീസ് വാഹനമാണെന്ന് തെറ്റിദ്ധരിച്ച് ഇരു സംഘങ്ങളും രക്ഷപ്പെടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here