ഇന്ത്യയിൽ കൊവിഡ് ഇനി താഴോട്ട്? ആശ്വാസത്തിന് വകനൽകി ധനമന്ത്രാലയത്തിന്റെ റിപ്പോർട്ട്

0
197

ന്യൂഡൽഹി: (www.mediavisionnews.in) ഇന്ത്യയിലെ കൊവിഡ് രോഗബാധ ഏറ്റവും ഉയർന്ന പരിധി കടന്നിരിക്കാമെന്ന് സെപ്തംബർ മാസത്തെ എക്കണോമിക് റിവ്യൂ റിപ്പോർട്ട്. സെപ്തംബർ 17 മുതൽ 30വരെയുളള ദിവസത്തെ കണക്കനുസരിച്ചാണ് രാജ്യം കൊവിഡിന്റെ ഏറ്റവും ഉയർന്ന പരിധി കടന്നിരിക്കാം എന്നാണ് ധനമന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.

ഈ കാലയളവിൽ ദിവസേനയുളള പോസിറ്റീവ് കേസുകളുടെ എണ്ണം ശരാശരി 93,000ത്തിൽ നിന്ന് 83,000ആയി കുറഞ്ഞു . എന്നാൽ ശരാശരി പരിശോധന 1,15,000 ൽനിന്ന് 1,24,000 ആയി ഉയരുകയും ചെയ്തു. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും ആശങ്ക അകന്നിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കൊവിഡിനെതുടർന്ന് രാജ്യത്തെ ഒട്ടെല്ലാ മേഖലകളിലും വളർച്ചാനിരക്ക് കുറയുന്നയായി മുന്നറിയിപ്പ് നൽകിയ ധനമന്ത്രാലയം ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാനായി കൂടുതൽ സമഗ്രമായ മാർഗങ്ങൾ സ്വീകരിക്കണമെന്ന് ഓർമ്മപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

അതേസമയം, ഇന്ത്യ കൊവിഡ് രോഗബാധയിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ ജനുവരി മുപ്പതിനാണ് ഇന്ത്യയിലെ ആദ്യ കൊവിഡ് കേസ് റിപ്പോർട്ടുചെയ്തത്. നിലവിലെ കണക്കനുസരിച്ച് രോഗബാധിതരുടെ എണ്ണം 66ലക്ഷം കടന്നു. മരണം ഒരുലക്ഷവും. കേരളം ഉൾപ്പടെയുളള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കൊവിഡ് രോഗബാധയ്ക്ക് ഇപ്പോഴും കുറവില്ല. നിലവിലെ കണക്കനുസരിച്ച് രാജ്യത്തെ കൊവിഡ് ബാധിതരിൽ ഏറ്റവും കൂടുതൽ ഉളളതും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here