3500 രൂപ അക്കൗണ്ടില്‍ കയറി, ലിങ്ക് തുറക്കാന്‍ അജ്ഞാത സന്ദേശം; കെണിയില്‍ വീഴരുതെന്ന് കേരള പൊലീസ്

0
211

കോഴിക്കോട് (www.mediavisionnews.in): പേടിഎം വഴി 3500 രൂപ അക്കൗണ്ടില്‍ കയറിയെന്നും കൂടുതല്‍ അറിയാന്‍ ലിങ്ക് തുറക്കണമെന്നും പറഞ്ഞ് അജ്ഞാത സന്ദേശം ഫോണിലേക്കെത്തുന്നു. എന്നാല്‍ ഇത് തട്ടിപ്പാണെന്നും  ലിങ്ക് തുറന്നാല്‍ പണം പോവുമെന്നും ചൂണ്ടിക്കാട്ടി കേരള പോലീസും രംഗത്തെത്തി.

Fraud

ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി പേര്‍ക്കാണ് സന്ദേശം  വന്നത്. +91 7849821438  എന്ന നമ്പറില്‍ നിന്നാണ് പലര്‍ക്കും സന്ദേശം  വരുന്നത്. തിരിച്ച് വിളിക്കുമ്പോള്‍ നമ്പര്‍ സ്വിച്ച് ഓഫുമാണ്.

ഇത് സംബന്ധിച്ച് പരാതി വന്ന് തുടങ്ങിയതോടെ  ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ട് കേരള പോലീസും രംഗത്തെത്തി. അറിയാത്ത ആരും പണമയക്കില്ലെന്ന ബോധം എല്ലാവര്‍ക്കും ഉണ്ടാവണമെന്നും ജാഗ്രത പാലിക്കണമെന്നുമാണ് പോലീസ്  ആവശ്യപ്പെടുന്നത്. 

LEAVE A REPLY

Please enter your comment!
Please enter your name here