ഹൃദയത്തിൽ നന്മയുള്ള ഒരു വലിയ മനുഷ്യസ്‌നേഹി കൂടിയാണ്; സൗമ്യയെ സഹായിച്ച നവ്യയോട് നന്ദി പറഞ്ഞ് ഫിറോസ് കുന്നംപറമ്പിൽ

0
450

പാലക്കാട്: മാരകരോഗം ബാധിച്ച് ചികിത്സാ സഹായത്തിനായി കാത്തിരുന്ന സൗമ്യയെന്ന പെൺകുട്ടിക്കായി നടി നവ്യ നായർ സഹായം അഭ്യർത്ഥിക്കുകയും അതുവഴി നിരവധി പേരുടെ സഹായം എത്തുകയും ചെയ്ത സംഭവത്തിൽ അഭിനന്ദനവും നന്ദിയും അറിയിച്ച് ഫിറോസ് കുന്നംപറമ്പിൽ.

മാരകരോഗം ബാധിച്ച സൗമ്യ എന്ന പെൺകുട്ടിക്ക് വേണ്ടി നിങ്ങൾ ചെയ്ത ഈ വീഡിയോ എന്റെ മുന്നിൽ എത്തുന്നത് വരെ നിങ്ങൾ എനിക്ക് മികച്ച അഭിനേത്രി മാത്രമായിരുന്നു. പക്ഷേ ഇപ്പോൾ നിങ്ങളെന്റെ മുമ്പിൽ നിൽക്കുന്നത് ഹൃദയത്തിൽ നന്മയുള്ള ഒരു വലിയ മനുഷ്യസ്‌നേഹി കൂടിയായിട്ടാണ്. നിങ്ങൾ അവൾക്ക് തിരികെ കൊടുത്തത് അവളുടെ മാത്രം ജീവൻ അല്ല, മകൾ നഷ്ടപ്പെട്ടാൽ ഞങ്ങൾ കൂടി മരിക്കും എന്ന് പറഞ്ഞ അവളുടെ മാതാപിതാക്കളെ കൂടിയാണ്, അവളുടെ ചികിത്സയ്ക്ക് വേണ്ടി പണയപ്പെടുത്തി നഷ്ടപ്പെടുമെന്ന് കരുതിയ അവരുടെ ആ കുഞ്ഞു വീടാണ് , എപ്പോൾ വേണമെങ്കിലും നിലയ്ക്കും എന്ന് കരുതിയ അവളുടെ സ്വപ്നങ്ങളെയാണ്-ഫിറോസ് കുന്നംപറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചു.

ഫിറോസ് കുന്നംപറമ്പിലിന്റെ ഫേസ്ബുക്ക് കുറിപ്പ്:

പ്രിയപ്പെട്ട നവ്യാനായർ….
ലക്ഷത്തിൽ ഒരാൾക്ക് മാത്രം വരുന്ന മാരകരോഗം ബാധിച്ച സൗമ്യ എന്ന പെൺകുട്ടിക്ക് വേണ്ടി നിങ്ങൾ ചെയ്ത ഈ വീഡിയോ എന്റെ മുന്നിൽ എത്തുന്നത് വരെ നിങ്ങൾ എനിക്ക് മികച്ച അഭിനേത്രി മാത്രമായിരുന്നു. പക്ഷേ ഇപ്പോൾ നിങ്ങളെന്റെ മുമ്പിൽ നിൽക്കുന്നത് ഹൃദയത്തിൽ നന്മയുള്ള ഒരു വലിയ മനുഷ്യസ്‌നേഹി കൂടിയായിട്ടാണ്…
നിങ്ങൾ അവൾക്ക് തിരികെ കൊടുത്തത് അവളുടെ മാത്രം ജീവൻ അല്ല, മകൾ നഷ്ടപ്പെട്ടാൽ ഞങ്ങൾ കൂടി മരിക്കും എന്ന് പറഞ്ഞ അവളുടെ മാതാപിതാക്കളെ കൂടിയാണ്, അവളുടെ ചികിത്സക്ക് വേണ്ടി പണയപ്പെടുത്തി നഷ്ടപ്പെടുമെന്ന് കരുതിയ അവരുടെ ആ കുഞ്ഞു വീടാണ് , എപ്പോൾ വേണമെങ്കിലും നിലയ്ക്കും എന്ന് കരുതിയ അവളുടെ സ്വപ്നങ്ങളെയാണ്…
നിങ്ങൾ അറിയപ്പെടുന്ന ഒരു നടിയാണ്, ഒരുപാട് ആരാധകരുണ്ട്, കുടുംബമുണ്ട്, നിങ്ങളുടേതായ ഇഷ്ടങ്ങൾ ഉണ്ട്…
ആ ലോകത്ത് മാത്രമായി ജീവിച്ചിരുന്നു എങ്കിൽ, നിങ്ങളൊരിക്കലും സൗമ്യയെ കാണില്ല, കണ്ടാലും അവളുടെ സങ്കടങ്ങൾ ഏറ്റെടുക്കാൻ തോന്നില്ല , ആ സങ്കടങ്ങൾക്ക് പരിഹാരം ഉണ്ടാകുമായിരുന്നില്ല …
മറ്റുള്ളവരുടെ സങ്കടങ്ങൾ പങ്കിട്ടെടുക്കാൻ കഴിയുന്ന , അവർക്കുവേണ്ടി വേദനിക്കുന്ന, അതിന് പരിഹാരം കാണാൻ ശ്രമിക്കുന്ന മനുഷ്യർ, ഹൃദയത്തിൽ ഒരുപാട് നന്മയുള്ളവരാണ്. അവരാണ് യഥാർത്ഥ മനുഷ്യസ്‌നേഹികൾ..അതെ, നിങ്ങൾ വലിയൊരു മനുഷ്യസ്‌നേഹിയാണ്…
താര ജാഡകളില്ലാതെ, വിണ്ണിൽ നിന്നും മണ്ണിലേക്കിറങ്ങി വന്ന് നിങ്ങൾ മറ്റുള്ളവർക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ മാതൃകയാക്കേണ്ടതാണ്…..
ഞാനൊരു ചാനൽ ഷോയിൽ വച്ചാണ് സൗമ്യയെ കാണുന്നത്, അന്ന് അവരുടെ അവസ്ഥ മനസ്സിലായിട്ടും ഒരുപാട് രോഗികൾ എന്റെ മുന്നിൽ ഉള്ളതുകൊണ്ട് എനിക്കവർക്ക് വേണ്ടി ഒന്നും ചെയ്യാൻ സാധിച്ചില്ല …
പക്ഷേ എനിക്കിപ്പോൾ അതിൽ സങ്കടമില്ല, അവൾ എത്തിച്ചേർന്നിരിക്കുന്നത് സുരക്ഷിതമായ കൈകളിൽ തന്നെയായിരുന്നു … സൗമ്യയുടെ വീട്ടിലെ ആ കുഞ്ഞു പൂജാമുറിയിൽ അവൾ പ്രാർത്ഥിക്കുന്ന ദൈവത്തോടൊപ്പം അവളുടെ മനസ്സിൽ ഇനി ഒരു മുഖം കൂടി തെളിയുമെന്ന് എനിക്കുറപ്പാണ്….
അഭിമാനം, സന്തോഷം… നിങ്ങളെ പോലുള്ളവരാണ്, സോഷ്യൽ മീഡിയ ചാരിറ്റിയെ മഹത്തരമാക്കി തീർക്കുന്നത്…??????

LEAVE A REPLY

Please enter your comment!
Please enter your name here