സെല്‍ഫി എടുക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

0
407

മൂലമറ്റം: വാഗമണ്‍ സന്ദര്‍ശിക്കാന്‍ പോയ യുവാക്കളിലൊരാള്‍ കൊക്കയില്‍ വീണ് മരിച്ചു. തൊടുപുഴ കാരിക്കോട് പുതിയേടത്ത് സോമസുന്ദരന്‍ നായരുടെ മകന്‍ ഉണ്ണിക്കൃഷ്ണന്‍ (28) ആണ് സെല്‍ഫി എടുക്കുന്നതിനിടെ താഴ്ചയിലേക്ക് വീണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് സംഭവം. വാഗമണ്‍ ഭാഗത്തേക്ക് പോകുന്നതിനിടെ സുഹൃത്തുക്കളുമൊത്ത് കാഞ്ഞാര്‍ പുള്ളിക്കാനം റോഡില്‍ കുമ്പംകാനത്ത് റോഡരികിലെ കെട്ടില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ 200 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു.

ആറ് മണിയോടെ സ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സേന അംഗങ്ങള്‍ വടത്തില്‍ താഴെയിറങ്ങികയായിരുന്നു. രാത്രിയായതിനാല്‍ വെളിച്ചകുറവും പ്രശ്നമായി. രണ്ട് വടങ്ങള്‍ കൂട്ടി യോജിപ്പിച്ച്‌ നെറ്റില്‍ കിടത്തി നാട്ടുകാരായ 3 പേരും ചേര്‍ന്നാണ് മുകളിലേക്ക് എത്തിച്ചത്. ഏറെ ശ്രമകരമായാണ് സംഘം വലയിറക്കി എട്ട് മണിയോടെ മൃതദേഹം പുറത്തെടുത്തത്.

മൂലമറ്റത്ത് നിന്ന് ഫയര്‍ഫോഴ്സും കാഞ്ഞാര്‍ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ വി.കെ. ശ്രീജേഷ്, എസ്‌ഐ ഹരികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ പോലീസും ഓടികൂടിയ നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. മൂലമറ്റം, തൊടുപുഴ ഫയര്‍ഫോഴ്‌സ് ടീമിനൊപ്പം മൂവാറ്റുപുഴ ഫയര്‍ഫോഴ്‌സ് സീനിയര്‍ ഫയര്‍ ഓഫീസര്‍ കെ.എ. ജാഫര്‍ഖാനും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.

പിഎസ്സി പഠനത്തിനൊപ്പം തൊടുപുഴ ജില്ലാ ആശുപത്രിയിലെ കാന്റീനില്‍ അച്ഛനൊപ്പം ജോലി നോക്കി വരികയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം രാവിലെയോടെ ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ട് നല്‍കും. അമ്മ: ലത, സഹോദരി: പാര്‍വതി.

LEAVE A REPLY

Please enter your comment!
Please enter your name here