സി.ഐ.ഡി മൂസ വീണ്ടും വരുന്നു; പ്രൊമോ വീഡിയോ പുറത്തുവിട്ടു

0
261

മലയാള സിനിമയിലെ തന്നെ വമ്പൻ ജനപ്രീതിയാർജ്ജിച്ച സിനിമകളിലൊന്നാണ് സിഐഡി മൂസ. ജോണി ആന്റണി സംവിധായകനായുള്ള തന്റെ അരങ്ങേറ്റം കുറിച്ച ഈ ചിത്രത്തിൽ ജനപ്രിയ നായകൻ ദിലീപ് ആയിരുന്നു നായകൻ.

ഭാവന നായികാ വേഷം ചെയ്ത ചിത്രത്തിൽ മുരളി, ആശിഷ് വിദ്യാർത്ഥി, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ, സലിം കുമാർ, ജഗതി ശ്രീകുമാർ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ക്യാപ്റ്റൻ രാജു തുടങ്ങി ഒരു വലിയ താരനിര അണിനിരന്നിരുന്നു.

കുറച്ച് നാളുകളായി ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് ചർച്ചകൾ നടക്കുകയാണ്. സി ഐ ഡി മൂസക്കു ഒരു രണ്ടാം ഭാഗം വരുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി ദിലീപ് തന്നെ പറഞ്ഞിരുന്നു. രണ്ടാം ഭാഗം തിയേറ്ററിൽ എത്തുന്നതിനു മുമ്പ് സിഐഡി മൂസ ഒരിക്കൽ കൂടി എത്തും

ഒരു അനിമേഷൻ ചിത്രമായാണ് പതിനേഴു വർഷത്തിനു ശേഷം സി ഐ ഡി മൂസ ഇനി പ്രേക്ഷകരുടെ മുന്നിൽ എത്തുക. അതിന്റെ പ്രൊമോ വീഡിയോ കൂടി ദിലീപ് പുറത്തു വിട്ടു.

ലോക അനിമേഷൻ ദിവസമായ ഇന്നലെ ഈ ചിത്രം നടൻ പ്രഖ്യാപിച്ചു. ബി എം ജി അനിമേഷൻസ്, ഗ്രാൻഡ് പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് ഈ അനിമേഷൻ ചിത്രം നിർമ്മിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here