ഉത്തര്‍പ്രദശില്‍ ആള്‍ക്കൂട്ട ഹത്യയില്‍ കൊല്ലപ്പെട്ട കാസിമിന്റെ ഭാര്യയും കുട്ടികളും ഇനി ബൈതുറഹ്മയില്‍ അന്തിയുറങ്ങും. മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ പ്രയത്‌നമാണ് ഈ പദ്ധതിക്ക് പിന്നില്‍.
2018 ലാണ് കന്നുകാലി കച്ചവടക്കാരനായിരുന്ന കാസിമിനെ സംഘ് പരിവാര്‍ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുന്നത്. പിന്നീട് മൃതശരീരം തെരുവിലൂടെ പോലീസ് അകമ്പടിയില്‍ വലിച്ചിഴച്ചു. ആ ചിത്രം ദേശീയ ശ്രദ്ധ നേടിയിരുന്നു. ഉടന്‍ തന്നെ ദേശീയ യൂത്ത് ലീഗ് സംഘം സി കെ സുബൈറിന്റെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചു. നിയമ പോരാട്ടത്തിന് പിന്തുണ നല്‍കി ധൈര്യം കൊടുത്തു. അതോടൊപ്പം, ആറ് മക്കളുള്ള കാസിമിന്റെ കുടുംബത്തിന് വീടില്ലായിരുന്നു. പരിഹാരമായി ബൈതുറഹ്മ പ്രഖ്യാപിച്ചു. അതാണിപ്പോള്‍ കൈമാറിയിരിക്കുന്നത്.
കാസിമിന്റെ കുടുംബത്തിനുള്ള യൂത്ത് ലീഗ് ബൈതുറഹ്മ സികെ സുബൈറും ഖുര്‍റം അനീസുമാണ് ഇന്ന് തുറന്ന് കൊടുത്തത്. ടി.പി അഷറഫലി, അഡ്വ: വി കെ ഫൈസല്‍ ബാബു, ആരിഫ് ആഗ്ര, ആസിഫ് ദല്‍ഹി, ഷിബു മീരാന്‍, അഹമ്മദ് സാജു, ഇ ഷമീര്‍, ഇര്‍ഫാന്‍ കാണ്‍പൂര്‍ തുടങ്ങിയ നമ്മുടെ സഹപ്രവര്‍ത്തകര്‍ കൂടെയുണ്ടായിരുന്നു.