വിശ്വസിച്ച് പണി ഏൽപ്പിച്ചവർ ചതിച്ചു; അപായ മുന്നറിയിപ്പുമായി ആപ്പിൾ, കമ്പനി നിയമ പോരാട്ടത്തിന്

0
462

സാൻ ഫ്രാൻസിസ്കോ: പുനചംക്രമണത്തിനും നശിപ്പിക്കാനുമായി നൽകിയ ആപ്പിൾ ഉൽപ്പന്നങ്ങൾ ഇടപാടുകാരൻ മറിച്ചുവിറ്റെന്ന് ആപ്പിൾ കമ്പനിയുടെ പരാതി. കാനഡയിലെ ജിഇഇപി എന്ന കമ്പനിക്കെതിരെയാണ് ആരോപണം. ഒരു ലക്ഷത്തോളം ഐഫോണുകളും ഐപാഡുകളും ആപ്പിൾ വാച്ചുകളുമാണ് മറിച്ചുവിറ്റത്.ഡാമേജായ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് അപായമുണ്ടാക്കിയേക്കാം എന്നാണ് ആപ്പിളിന്റെ മുന്നറിയിപ്പ്. കനേഡിയൻ കമ്പനി ഈ വിൽപ്പനയിലൂടെ നേടിയ മുഴുവൻ ലാഭവും തങ്ങൾക്ക് വേണമെന്നാണ് ആപ്പിളിന്റെ ആവശ്യം. 31 ദശലക്ഷം കനേഡിയൻ ഡോളർ വരും ഈ തുക. കനേഡിയൻ കമ്പനിക്കെതിരെ ആപ്പിൾ നിയമ പോരാട്ടം നടത്തുമെന്ന് വ്യക്തമാക്കി.

ആപ്പിളിന്റെ എല്ലാ ആരോപണങ്ങളും നിഷേധിച്ച് കനേഡിയൻ കമ്പനി രംഗത്ത് വന്നു. തങ്ങളുടെ അറിവില്ലാതെ കമ്പനിയിലെ മൂന്ന് ജീവനക്കാർ ഈ ഉൽപ്പന്നങ്ങൾ മോഷ്ടിച്ച് വിറ്റുവെന്നാണ് അവരുന്നയിക്കുന്ന വാദം. 2015 ജനുവരി മുതൽ 2017 ഡിസംബർ വരെ കനേഡിയൻ കമ്പനിക്ക് 531966 ഐ ഫോണുകളും 25673 ഐപാഡുകളും 19277 ആപ്പിൾ വാച്ചുകളും നശിപ്പിക്കാനായി നൽകിയെന്നാണ് ആപ്പിളിന്റെ വാദം.

ഇതിൽ 18 ശതമാനം (103845) ഉപകരണങ്ങൾ ഇപ്പോഴും ആക്ടീവ് ആണെന്ന് ആപ്പിൾ കണ്ടെത്തി. മോഷ്ടിച്ച് വിറ്റ ഉൽപ്പന്നങ്ങളുടെ എണ്ണം ഇതിലുമേറെയാവുമെന്നാണ് ആപ്പിൾ പറയുന്നത്. ഇ-വേസ്റ്റ് നിയന്ത്രണത്തിൽ കർശനമായാണ് ആപ്പിൾ മുന്നോട്ട് പോകുന്നത്. ഇതുവരെ പത്ത് ലക്ഷത്തോളം പഴയതും കേടായതുമായ ഉപകരണങ്ങൾ ആപ്പിൾ തിരികെ എടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here