വിക്രം സിനിമയിൽ ഇൻറർപോൾ ഓഫീസറായി ഇർഫാൻ പത്താൻ; ഫസ്​റ്റ്​ലുക്​ പോസ്റ്റർ പുറത്ത്​

0
249

ചെന്നൈ: ക്രിക്കറ്റ്​ താരം ഇർഫാൻ പത്താന്​ പിറന്നാൾ സമ്മാനമായി തമിഴ്​ ചിത്രം കോബ്രയില ഫസ്​റ്റ്​ ലുക്​ പോസ്​റ്റർ പുറത്തുവിട്ടു. ഇർഫാന്​ പിറന്നാളാശംസകളുമായി സംവിധായകൻ അജയ്​ ഗണമുത്തുതന്നെയാണ്​ പോസ്​റ്റർ പുറത്തുവിട്ടത്​.

ചിയാൻ വിക്രം പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ഫ്രഞ്ച്​ ഇൻറർപോൾ ഓഫീസറായ അസ്​ലൻ യിൽമാസായാണ്​ ഇർഫാൻ പത്താൻ വേഷമിടുന്നത്​. ഇന്ത്യൻ ക്രിക്കറ്റിലെ മികച്ച ഔൾ റൗണ്ടർമാരിൽ ഒരാളായ പത്താ​െൻറ സിനിമയിലെ അരങ്ങേറ്റമാണിത്​.

കോബ്ര സിനിമയിൽ വിക്രം 20ഓളം വേഷങ്ങളിൽ പ്രത്യക്ഷപ്പെടുമെന്നാണ്​ വിവരം. കോവിഡ്​ വ്യാപനത്തിന്​ മുമ്പ്​ റഷ്യയിൽ ചിത്രത്തി​െൻറ ഷൂട്ടിങ്​ പുരോഗമിച്ചിരുന്നു. കോവിഡ്​ സാഹചര്യത്തിൽ ചെന്നൈയിൽ തന്നെ റഷ്യൻ പശ്ചാത്തലമൊരുക്കി ഷൂട്ടിങ്​ തുടരാനാണ്​ അണിയ പ്രവർത്തകരുടെ തീരുമാനം.

ഡെമൊ​െൻറ കോളനി, ഇമൈക നൊടികൾ എന്നിവയാണ്​ സംവിധായകൻ അജയ്​മുത്തുവി​െൻറ മുൻ സിനിമകൾ. ഒക്​ടോബർ 27ന്​ 36ാം പിറന്നാളാണ്​ ഇർഫാൻ ആഘോഷിച്ചത്​.

LEAVE A REPLY

Please enter your comment!
Please enter your name here