വണ്‍പ്ലസ് 8ടി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

0
329

ദില്ലി (www.mediavisionnews.in): വണ്‍പ്ലസ് 8ടി സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. രണ്ട് സ്റ്റോറേജ് കോണ്‍ഫിഗറേഷനുകളിലാണ് വണ്‍പ്ലസ് 8ടി ഇന്ത്യയില്‍ ലഭ്യമാവുക. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 42,999 രൂപയാണ് വില. ഡിവൈസിന്റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 45,999 രൂപ വിലയുണ്ട്. ആദ്യത്തെ സ്റ്റോറേജ് മോഡല്‍ അക്വാമറൈന്‍ ഗ്രീന്‍, ലൂണാര്‍ സില്‍വര്‍ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാകും. രണ്ടാമത്തെ മോഡല്‍ അക്വാമറൈന്‍ ഗ്രീന്‍ കളര്‍ ഓപ്ഷനില്‍ മാത്രമേ ലഭ്യമാവുകയുള്ളു. ഒക്ടോബര്‍ 17 മുതല്‍ ആമസോണ്‍, വണ്‍പ്ലസ് ഇന്ത്യ വെബ്സൈറ്റ് വഴി ഫോണ്‍ വില്‍പ്പനയ്‌ക്കെത്തും.

ആന്‍ഡ്രോയിഡ് 11 ബേസ്ഡ് ഓക്‌സിജന്‍ ഒഎസ് 11ല്‍ പ്രവര്‍ത്തിക്കുന്ന വണ്‍പ്ലസ് 8ടി സ്മാര്‍ട്ട്‌ഫോണില്‍ രണ്ട് നാനോ സിം കാര്‍ഡ് സ്ലോട്ടുകളാണ് ഉള്ളത്. ഡിവൈസില്‍ 6.55 ഇഞ്ച് ഫുള്‍ എച്ച്ഡി + (1,080×2,400 പിക്സല്‍) ഫ്‌ലൂയിഡ് അമോലെഡ് ഡിസ്പ്ലേ നല്‍കിയിട്ടുണ്ട്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 20: 9 അസ്പ്കാട് റേഷിയോ, 402 പിപി പിക്സല്‍ ഡെന്‍സിറ്റി എന്നീ സവിശേഷതകളുള്ള ഡിസ്‌പ്ലെയാണ് ഇത്. 12 ജിബി വരെ എല്‍പിഡിഡിആര്‍ 4 എക്സ് റാമുമായി ജോടിയാക്കിയ സ്നാപ്ഡ്രാഗണ്‍ 865 എസ്ഒസിയാണണ് ഡിവൈസിന് കരുത്ത് നല്‍കുന്നത്. ഇതിനൊപ്പം അഡ്രിനോ 650 ജിപിയുവും ഉണ്ട്.

വണ്‍പ്ലസ് 8ടി സ്മാര്‍ട്ട്‌ഫോണില്‍ ക്വാഡ് റിയര്‍ ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഈ ക്യാമറ സെറ്റപ്പില്‍ എഫ് / 1.7 ലെന്‍സുള്ള 48 മെഗാപിക്‌സല്‍ സോണി ഐഎംഎക്‌സ് 586 പ്രൈമറി സെന്‍സര്‍, 16 മെഗാപിക്‌സല്‍ സോണി ഐഎംഎക്‌സ് 481 സെന്‍സര്‍, അള്‍ട്രാ വൈഡ് ആംഗിള്‍ എഫ് / 2.2 ലെന്‍സ്, 5 മെഗാപിക്‌സല്‍ മാക്രോ സെന്‍സര്‍, 2 മെഗാപിക്‌സല്‍ മോണോക്രോം സെന്‍സര്‍ എന്നിവയും നല്‍കിയിട്ടുണ്ട്. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി സ്‌ക്രീനിന്റെ മുകളില്‍ ഇടത് ഭാഗത്തുള്ള ഹോള്‍-പഞ്ച് കട്ട് ഔട്ടില്‍ എഫ് / 2.4 ലെന്‍സുള്ള 16 മെഗാപിക്‌സല്‍ സോണി ഐഎംഎക്‌സ് 471 സെന്‍സറാണ് നല്‍കിയിട്ടുള്ളത്.

256 ജിബി വരെ യുഎഫ്എസ് 3.1 ഓണ്‍ബോര്‍ഡ് സ്റ്റോറേജുമായി വരുന്ന വണ്‍പ്ലസ് 8ടിയില്‍ സ്റ്റോറേജ് എക്‌സ്പാന്‍ഡ് ചെയ്യാനുള്ള ഓപ്ഷന്‍ നല്‍കിയിട്ടില്ല. കണക്റ്റിവിറ്റി ഓപ്ഷനുകളായി 5 ജി, 4 ജി, ഡ്യുവല്‍-ബാന്‍ഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.1, ജിപിഎസ്, എന്‍എഫ്സി, ഗ്ലോനാസ് എന്നിവയും ചാര്‍ജ്ജിംഗിനായി യുഎസ്ബി ടൈപ്പ്-സി പോര്‍ട്ടും നല്‍കിയിട്ടുണ്ട്. 4,500 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസിനുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here