ലോക്ക്ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1,796 കേസുകള്‍; നിരോധനാജ്ഞ ലംഘിച്ചതിന് 61 കേസും 183 അറസ്റ്റും

0
387

തിരുവനന്തപുരം: (www.mediavisionnews.in) നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 61 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 183 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം റൂറല്‍ മൂന്ന്, ആലപ്പുഴ 20, കോട്ടയം മൂന്ന്, ഇടുക്കി നാല്, എറണാകുളം റൂറല്‍ അഞ്ച്, തൃശൂര്‍ സിറ്റി എട്ട്, തൃശൂര്‍ റൂറല്‍ നാല്, പാലക്കാട് ഒന്ന്, കോഴിക്കോട് സിറ്റി രണ്ട്, വയനാട് രണ്ട്, കണ്ണൂര്‍ നാല്, കാസര്‍ഗോഡ് അഞ്ച് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

തിരുവനന്തപുരം റൂറല്‍ 11, ആലപ്പുഴ 66, കോട്ടയം അഞ്ച്, ഇടുക്കി ഏഴ്, എറണാകുളം റൂറല്‍ രണ്ട്, തൃശൂര്‍ സിറ്റി 43, തൃശൂര്‍ റൂറല്‍ 27, പാലക്കാട് അഞ്ച്, കണ്ണൂര്‍ 12, കാസര്‍ഗോഡ് അഞ്ച് എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം.

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1,796 പേര്‍ക്കെതിരെ കേസെടുത്തു. 616 പേര്‍ അറസ്റ്റിലായി. 43 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 6,890 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് ആറ് കേസുകളും രജിസ്റ്റര്‍ ചെയ്തു.

ജില്ല തിരിച്ചുള്ള കണക്ക്: (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 316, 13, 6

തിരുവനന്തപുരം റൂറല്‍ – 196, 143, 6

കൊല്ലം സിറ്റി – 201, 18, 1

കൊല്ലം റൂറല്‍ – 711, 0, 0

പത്തനംതിട്ട – 31, 31, 1

ആലപ്പുഴ- 60, 60, 0

കോട്ടയം – 19, 19, 0

ഇടുക്കി – 16, 17, 1

എറണാകുളം സിറ്റി – 11, 6, 2

എറണാകുളം റൂറല്‍ – 15, 3, 3

തൃശൂര്‍ സിറ്റി – 52, 75, 11

തൃശൂര്‍ റൂറല്‍ – 27, 47, 5

പാലക്കാട് – 6, 4, 0

മലപ്പുറം – 16,16, 2

കോഴിക്കോട് സിറ്റി – 3, 3, 0

കോഴിക്കോട് റൂറല്‍ – 50, 61, 2

വയനാട് – 5, 0, 1

കണ്ണൂര്‍ – 8, 12, 0

കാസര്‍കോഡ് – 53, 88, 2

LEAVE A REPLY

Please enter your comment!
Please enter your name here