ലോക്ക്ഡൗണ്‍ കാരണം തിരിച്ചു പോകാന്‍ കഴിയാത്ത പ്രവാസികള്‍ക്ക് 50 കോടി രൂപ വിതരണം ചെയ്തു

0
400

തിരുവനന്തപുരം: (www.mediavisionnews.in) ലോക്ക്ഡൗണ്‍ കാരണം വിദേശത്തേക്ക് മടങ്ങിപ്പോകാന്‍ കഴിയാത്ത പ്രവാസികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം വിതരണം ചെയ്തു. 5000 രൂപ വീതം ഒരു ലക്ഷം പേര്‍ക്കായി 50 കോടി രൂപയാണ് വിതരണം ചെയ്തത്.

ജനുവരി ഒന്നിനു ശേഷം ലീവിന് നാട്ടിലെത്തുകയും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച തീയതിക്കകം തിരികെ പോകാന്‍ കഴിയാതെ വരികയും ചെയ്തവര്‍ക്കാണ് സഹായം പ്രഖ്യാപിച്ചിരുന്നത്.
 
മതിയായ രേഖകള്‍ സമര്‍പ്പിക്കാത്ത അപേക്ഷകര്‍ക്ക് വീണ്ടും അപേക്ഷിക്കാന്‍  www.norkaroots.org എന്ന വെബ്‌സൈറ്റില്‍ കയറി covid support എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു തിരുത്തലുകള്‍ വരുത്തുക എന്ന ഒപ്ഷനില്‍  പോയി അനുബന്ധ രേഖകള്‍ ഒക്ടോബര്‍ 23-നകം സമര്‍പ്പിക്കാം.

എന്‍.ആര്‍.ഐ അക്കൗണ്ട് സമര്‍പ്പിച്ചവര്‍ക്ക് തുക കൈമാറിയിട്ടില്ല. ഇത്തരം അപേക്ഷകരെ നോര്‍ക്കാ- റൂട്ട്‌സില്‍നിന്നും ബന്ധപ്പെടുന്ന മുറയ്ക്ക് സേവിങ്‌സ് ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കണം. മതിയായ രേഖകള്‍ സമര്‍പ്പിക്കുന്ന മുറയ്ക്ക് ബാക്കിയുളളവര്‍ക്ക് സഹായധനം അനുവദിക്കുമെന്ന്  നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ അറിയിച്ചു.

ധനസഹായം ലഭിച്ചിട്ടുള്ളവരുടെ ജില്ല തിരിച്ചുള്ള കണക്ക്:
തിരുവനന്തപുരം-8452, കൊല്ലം-8884, പത്തനംതിട്ട- 2213, കോട്ടയം-  2460, പാലക്കാട്- 6647, തൃശൂര്‍-10830, ഇടുക്കി- 523, കോഴിക്കോട്- 14211, വയനാട്- 1281, മലപ്പുറം- 18512, ആലപ്പുഴ-5493, എറണാകുളം-2867, കണ്ണൂര്‍-11006, കാസര്‍കോട്-6621.

LEAVE A REPLY

Please enter your comment!
Please enter your name here