ലോകത്തിലെ ഏറ്റവും തിളക്കമേറിയ പിങ്ക് വജ്രം ലേലത്തിന്; വില 3.8 കോടി ഡോളർ

0
189

മോസ്‌കോ: ലോകത്തിലെ തന്നെ ഏറ്റവും വലുതും തിളക്കമേറിയതുമായ വജ്രങ്ങളിലെന്നായ പർപ്പിൾ പിങ്ക് ലേലത്തിന്. സോതെബിയിലെ ജനീവ മാഗ്‌നിഫിഷ്യന്റ് ജൂവലേഴ്‌സിന്റെ പക്കലുള്ള വജ്രമാണ് നവംബർ 11ന് ലേലത്തിലൂടെ വിൽക്കുന്നത്.

‘ദി സ്പിരിറ്റ് ഓഫ് റോസ്’ എന്നു വിളിപ്പേരുള്ള വജ്രം 14.83 കാരറ്റാണ്. 3.8 കോടി യുഎസ് ഡോളറാണ് (279 കോടിയോളം രൂപ) വില പ്രതീക്ഷിക്കുന്നതെന്ന് അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.

റഷ്യയുടെ വടക്കുകിഴക്കുള്ള സഖായിൽ അൽറോസയുടെ ഉടമസ്ഥതയിലുള്ള ഖനിയിൽനിന്നാണ് 2017ൽ 27.85 കാരറ്റ് പരുക്കൻ പിങ്ക് വജ്രം ലഭിച്ചത്. സെർജി ഡയാഗിലേവാണ് ദീർഘവൃത്താകൃതിയിൽ ഇപ്പോഴുള്ളരീതിയിൽ വജ്രം രൂപപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here