മൊബൈൽ ഫോണിൽ നിന്നുള്ള റേഡിയേഷൻ തടയാൻ ചാണകത്തിൽ നിന്ന് ചിപ്പ്, ചാണകം എല്ലാവരേയും സംരക്ഷിക്കുമെന്ന് രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ

0
450

ന്യൂഡൽഹി: റേഡിയേഷനെ പ്രതിരോധിക്കാനുള്ള കഴിവ് ചാണകത്തിനുണ്ടെന്നും, ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ വല്ലഭായ് കതിരിയ. അതോടൊപ്പം ചാണകത്തിൽ നിന്ന് നിർമ്മിച്ച ഒരു’ ചിപ്പിനെയും’ അദ്ദേഹം മാദ്ധ്യമപ്രവർത്തകർക്ക് പരിചയപ്പെടുത്തി.

മൊബൈൽ ഫോണുകൾ ഉപയോഗിക്കുമ്പോഴുള്ള റേഡിയേഷൻ മനുഷ്യരെ ബാധിക്കുന്നത് തടയാൻ ഈ ചിപ്പ് സഹായിക്കുമെന്ന് കതിരിയ അവകാശപ്പെടുന്നു. ‘ചാണകം എല്ലാവരേയും സംരക്ഷിക്കും, റേഡിയേഷനെ പ്രതിരോധിക്കും. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ചാണക ഉത്പന്നങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നത് ആളുകളെ വികിരണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. ‘- അദ്ദേഹം പറഞ്ഞു.

‘ഇത് റേഡിയേഷൻ കുറയ്ക്കുന്നതിന് മൊബൈൽ ഫോണുകളിൽ ഉപയോഗിക്കാവുന്ന ഒരു ചിപ്പാണ്. ഫോണുകളിൽ സൂക്ഷിക്കുകയാണെങ്കിൽ അത് രോഗങ്ങളിൽ നിന്ന് നമ്മളെ സംരക്ഷിക്കും. ‘-അദ്ദേഹം വ്യക്തമാക്കി. മൃഗസംരക്ഷണ, ക്ഷീരകർഷക വകുപ്പിന് കീഴിലുള്ള ഒരു സ്ഥാപനമാണ് രാഷ്ട്രീയ കാമധേനു ആയോഗ്. ദേശീയ മാദ്ധ്യമത്തിന്റെ റിപ്പോർട്ട് അനുസരിച്ച് ചാണക ചിപ്പിന് ‘ഗോസത്വ കവച്’ എന്നാണ് പേര് നൽകിയിരിക്കുന്നത്. റേഡിയേഷൻ മൂലമുണ്ടാകുന്ന രോഗങ്ങൾ തടയാൻ ചാണകം കൊണ്ട് നിർമ്മിച്ച ചിപ്പ് അവരുടെ ഫോണുകളിൽ ഉപയോഗിക്കണമെന്ന് കതിരിയ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here