മടക്ക കളിച്ച് കിട്ടിയ പണം വീതിച്ചെടുക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം അതിരുകടന്നു; തലപ്പാടിയില്‍ യുവാവിന് കുത്തേറ്റ് ഗുരുതരം

0
537

തലപ്പാടി: മടക്ക കളിച്ച് കിട്ടിയ പണം വീതിച്ചെടുക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം കൈവിട്ടു. തര്‍ക്കത്തിനിടെ യുവാവിന് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ തലപ്പാടിയിലാണ് സംഭവം. യുവാവും ബസ് കണ്ടക്ടറും തമ്മില്‍ നടന്ന മടക്ക കളിക്കൊടുവിലാണ് തര്‍ക്കമുണ്ടായത്.

കളിക്കൊടുവില്‍ യുവാവ് പണം നല്‍കാന്‍ തയ്യാറാകാത്തതാണ് കണ്ടക്ടറെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് നടന്ന വാക്കുതര്‍ക്കം കയ്യാങ്കളിയിലെത്തുകയും ഇതിനിടെ അരയില്‍ സൂക്ഷിച്ച കത്തിയെടുത്ത് ബസ് കണ്ടക്ടര്‍ യുവാവിനെ കുത്തുകയുമായിരുന്നു.

സംഭവം അറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവുമായി മടക്ക മാഫിയ സംഘം ബന്ധപ്പെട്ട് കേസ് ഒത്തുതീര്‍പ്പാക്കാന്‍ സമര്‍ദ്ദം ചെലുത്തുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here