മംഗളൂരുവിൽ ഗുണ്ടാ സംഘാംഗം ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ

0
412

മംഗളൂരു: (www.mediavisionnews.in) ഗുണ്ടാ സംഘാംഗം ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ബണ്ട്വാൾ ബസ്തിപദവ് വാസ്തിക്കട്ടെയിലെ സുരേന്ദ്ര ഭണ്ഡാരി(42) ആണു കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയോ ഇന്നലെ പകലോ കൊല്ലപ്പെട്ടതായാണു പ്രാഥമിക നിഗമനം. പൊലീസിന്റെ ഗുണ്ടാ ലിസ്റ്റിൽ പെട്ട ഇയാൾ പണമിടപാടും നടത്തുന്നുണ്ട്. തുളു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. 

തലയ്ക്കും ശരീരത്തിന്റെ ഇതര ഭാഗങ്ങളിലും മൂർച്ചയുള്ള ആയുധം കൊണ്ട് അക്രമിച്ചതിന്റെ പരുക്കുണ്ട്. സ്വീകരണ മുറിയിലെ സോഫയിലായിരുന്നു മൃതദേഹം. 2018 ജൂണിൽ ബിജെപി പ്രവർത്തകരെ വാളുമായി അക്രമിച്ച കേസിൽ പ്രതിയാണ്.  ഡിവൈഎസ്പി വാലന്റൈൻ ഡിസൂസയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ദർലക്കട്ടെയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ബണ്ട്വാൾ ടൗൺ പൊലീസ് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here