ബെയ്റൂത്ത് സ്ഫോടനത്തില്‍ കാഴ്ച നഷ്ടപ്പെട്ട അഞ്ചുവയസ്സുകാരിക്ക് കൃത്രിമക്കണ്ണ് നല്‍കി യു.എ.ഇ

0
404

അബുദാബി: ബെയ്റൂത്ത് സ്ഫോടനത്തില്‍ കാഴ്ച നഷ്ടപ്പെട്ട സിറിയന്‍ പെണ്‍കുട്ടി അഞ്ചുവയസ്സുകാരി സമയ്ക്ക് കൃത്രിമക്കണ്ണ് നല്‍കി തുണയേകി യു.എ.ഇയുടെ കാരുണ്യസ്പര്‍ശം. 

ജനറല്‍ വിമന്‍സ് യൂണിയന്‍ ചെയര്‍പേഴ്സണും സുപ്രീം കൗണ്‍സില്‍ ഫോര്‍ മദര്‍ഹുഡ് ആന്‍ഡ് ചൈല്‍ഡ്ഹുഡ് പ്രസിഡന്റും ഫാമിലി ഡെവലപ്മെന്റ് ഫൗണ്ടേഷന്‍ സുപ്രീം ചെയര്‍വുമണുമായ ശൈഖ ഫാത്തിമ ബിന്ത് മുബാറക്കിന്റെ ഇടപെടലിലൂടെയാണ് ഈ ബാലികക്ക് കൃത്രിമക്കണ്ണ് ലഭിച്ചത്. 

ബെയ്റൂത്തിലുണ്ടായ സ്ഫോടനത്തില്‍ വീട്ടിലെ ജനല്‍ചില്ലുകള്‍ തകര്‍ന്ന് അതിലൊന്ന് സമയുടെ കണ്ണിലേക്ക് തുളച്ചുകയറിയാണ് കാഴ്ച പോയത്. സ്ഫോടനത്തെ തുടര്‍ന്ന് യു.എ.ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ലെബനന് സഹായവുമായി രംഗത്തുവന്നിരുന്നു. 

ശൈഖ ഫാത്തിമയുടെ നിര്‍ദേശപ്രകാരം 100 ടണ്‍ മരുന്നുകളും ഭക്ഷ്യപദാര്‍ത്ഥങ്ങളും ലെബനനിലേക്ക് അയക്കുകയും ചെയ്തു. ചികിത്സാചെലവ് വഹിച്ചതിനു സമയുടെ കുടുംബം യു.എ.ഇയോട് നന്ദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here