ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കാന്‍ ഇനി മൂന്ന് ദിവസം കൂടി; വിജയിയെ കാത്തിരിക്കുന്നത് 30 കോടി

0
398

അബുദാബി: മലയാളികളടക്കം ലോകമെമ്പാടുമുള്ള നിരവധിപ്പേരെ കോടീശ്വരന്മാരാക്കിയ ബിഗ് ടിക്കറ്റിന്റെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ ഇനി മൂന്ന് ദിവസങ്ങള്‍ കൂടി മാത്രം. അബുദാബി ബിഗ് ടിക്കറ്റ് 221 സീരിസിലേക്കുള്ള  ടിക്കറ്റുകള്‍ ഒക്ടോബര്‍ 31 വരെയായിരിക്കും ലഭ്യമാവുക. ഇത്തവണ ഫന്റാസ്റ്റിക് 15 നറുക്കെടുപ്പില്‍ ഒന്നര കോടി ദിര്‍ഹമാണ് (30 കോടിയിലധികം ഇന്ത്യന്‍ രൂപ) മെഗാ സമ്മാനമായി വിജയിയെ കാത്തിരിക്കുന്നത്. ഒപ്പം ബിഎംഡബ്ല്യൂ 430l കാറിനായുള്ള ഡ്രീം കാര്‍ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകളും ഇപ്പോള്‍ സ്വന്തമാക്കാം.

നവംബര്‍ മൂന്നിനാണ് അടുത്ത നറുക്കെടുപ്പ് നടക്കാനിരിക്കുന്നത്. ഇതിലേക്കുള്ള ടിക്കറ്റുകള്‍ ഒക്ടോബര്‍ 31ന് രാത്രി 11.45 വരെയാണ് വാങ്ങാന്‍ അവസരം. ബിഗ് ടിക്കറ്റ് വെബ്സൈറ്റായ www.bigticket.ae വഴിയോ അല്ലെങ്കില്‍ അബുദാബി, അല്‍ ഐന്‍ വിമാനത്താവളങ്ങളിലെ ബിഗ് ടിക്കറ്റ് സ്റ്റോറുകള്‍ വഴിയോ ടിക്കറ്റുകള്‍ സ്വന്തമാക്കാം.

ഒന്നാം സമ്മാനമായി ഒന്നര കോടിയാണ് ഇത്തവണത്തെ ബിഗ് ടിക്കറ്റ് വിജയിക്ക് ലഭിക്കുക. ഡ്രീം കാര്‍ സീരീസില്‍ ബിഎംഡബ്ല്യൂ 430l കാറും സ്വന്തമാക്കാം. രണ്ടാം സമ്മാം ലഭിക്കുന്ന ഭാഗ്യവാണ് 50 ലക്ഷം ദിര്‍ഹവും മൂന്നാം സമ്മാനത്തിന് അര്‍ഹനാവുന്നയാളിന് ഒരു ലക്ഷം ദിര്‍ഹവും ലഭിക്കും. 90,000 ദിര്‍ഹമാണ് നാലാം സമ്മാനം. അഞ്ചാം സമ്മാനം ലഭിക്കുന്നയാള്‍ക്ക് 80,000 ദിര്‍ഹംലഭിക്കും. യഥാക്രമം 70,000 ദിര്‍ഹം, 60,000 ദിര്‍ഹം എന്നിങ്ങനെയാണ് ആറും ഏഴും സ്ഥാനങ്ങളിലെത്തുന്ന വിജയികള്‍ക്ക് ലഭിക്കുക. എട്ടാം സമ്മാനമായി 50,000 ദിര്‍ഹവും ഒന്‍പതാം സമ്മാനമായി 40,000 ദിര്‍ഹവും കിട്ടും. 30,000 ദിര്‍ഹത്തിന്റെ പത്താം സമ്മാനമാണ് ഏറ്റവും ചെറിയ സമ്മാനത്തുക.

നികുതി ഉള്‍പ്പെടെ 500 യുഎഇ ദിര്‍ഹമാണ് നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് കൂടി തികച്ചും സൗജന്യമായി ലഭിക്കും. നറുക്കെടുപ്പിന് മുന്നോടിയായി ഫേസ്ബുക്ക് ലൈവ് വഴി നവംബര്‍ രണ്ടിന് നടക്കുന്ന മത്സരങ്ങളിലും നിരവധി സമ്മാനങ്ങള്‍ പ്രക്ഷേകരെ കാത്തിരിക്കുന്നു. ഈ അവസരത്തിനായി ബിഗ് ടിക്കറ്റിന്റെ ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here