ബസ് സ്റ്റോപ്പ് മോഷ്ടിക്കപ്പെട്ടു; വിവരം ലഭിക്കുന്നവർ അറിയിച്ചാൽ 5,000 രൂപ പാരിതോഷികം; കൗതുകമായി പോസ്റ്റർ

0
152

നിങ്ങള്‍ എവിടെയെങ്കിലും ആരെങ്കിലും ഒരു ബസ് സ്റ്റോപ്പ് മോഷ്ടിച്ചതായി കേട്ടിട്ടുണ്ടോ, ഇല്ലെങ്കില്‍ ഇതാ, ഇവിടെ മഹാരാഷ്ട്രയിലെ പൂനെയില്‍ അങ്ങിനെ ഒരു സംഭവം നടന്നിരിക്കുന്നു. മുന്‍പ്ബസ് സ്റ്റോപ്പ് ഇരുന്ന സ്ഥലത്ത് പുതുതായി സ്ഥാപിച്ചിരിക്കുന്ന ഫ്ലക്‌സ് ആണ് ആരോ സോഷ്യല്‍ മീഡിയയായ റെഡ്ഡിറ്റില്‍ പോസ്റ്റ് ചെയ്തത്.

മറാത്തി ഭാഷയില്‍ എഴുതിയിട്ടുള്ള ഈ പോസ്റ്ററില്‍ ‘ബി.ടി.കബ്‌ഡെ ദേവകി പോലീസ് സ്റ്റേഷന് മുന്നിലുള്ള ബസ് സ്റ്റോപ്പ് മോഷ്ടിക്കപ്പെട്ടതായും ആരെങ്കിലും അത് കണ്ടെത്തുകയോ അതിനെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ അറിയുകയോ ചെയ്താല്‍ 5,000 രൂപ പാരിതോഷികം ലഭിക്കും’ എന്നും എന്നെഴുതിയിട്ടുണ്ട്.

ഈ സ്ഥലത്തെ പ്രാദേശിക നേതാവും ആക്ടിവിസ്റ്റുമായ പ്രശാന്ത് (അണ്ണാ) മഹാസ്‌കെയുടെ നേതൃത്വത്തിലാണ് വിത്യസ്തമായ പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. പൂനെയിലെ മഹാനഗര്‍ പരിവഹന്റെ സ്വത്തായിരുന്നു ഈ ബസ് സ്റ്റോപ്പ് എന്ന് ഇതില്‍ = വ്യക്തമാക്കുന്നു. പോസ്റ്റര്‍ വൈറല്‍ ആയതോടെ ഒരു ബസ് സ്റ്റോപ്പ് കള്ളന്‍ അടിച്ചുമാറ്റി എന്നത് വിശ്വസിക്കാനാവാതെ ധാരാളം പേരാണ് ഇപ്പോള്‍ പ്രതികരണം അറിയിക്കുന്നത്.

എന്നാല്‍ വാസ്തവത്തില്‍ ബസ് സ്റ്റോപ്പ് അടിച്ചു മാറ്റിയതല്ല പകരം പരിഹാസരൂപേണ ജനങ്ങളുടെ പ്രതിഷേധമാണ് പോസ്റ്ററില്‍ കുറിച്ചിരിക്കുന്നത് എന്നാണ് പുണെ നിവാസികള്‍ പറയുന്നത്. ‘നിങ്ങള്‍ ആരെങ്കിലും ഒരു ബസ് സ്റ്റോപ്പ് മോഷ്ടിച്ചുവെന്ന് കരുതുന്നുണ്ടോ? സമാനമായി 2 വര്‍ഷം മുമ്പ് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും ഈ രീതിയില്‍ ഒരു പോസ്റ്റര്‍ അടച്ചുപൂട്ടിയ പോലീസ് സ്റ്റേഷന് മുന്‍പില്‍ സ്ഥാപിച്ചിരുന്നു,’ എന്ന് ഒരു റെഡിറ്റ് ഉപഭോക്താവ് എഴുതി.

‘ഒരുപക്ഷെ ഈ സ്ഥലത്ത് ബസ് സ്റ്റോപ്പ് വരും എന്ന് വര്‍ഷങ്ങളായി അധികൃതര്‍ പറയുന്നുണ്ടാകും. എന്നാല്‍ വന്നിട്ടുണ്ടാകില്ല. അല്ലെങ്കില്‍ ഒറ്റ രാത്രികൊണ്ട് അധികാരികള്‍ പരിസരവാസികളെ അറിയിക്കാതെ ബസ് സ്റ്റോപ്പ് പൊളിച്ചു മാറ്റിയിട്ടുണ്ടാകും. അതിനെതിരെ പ്രതിഷേധിച്ചാകണം ഇങ്ങിനെ ഒരു പോസ്റ്റര്‍ വന്നത്’ റെഡിറ്റ് ഉപഭോക്താവ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here