പ്രഖ്യാപിച്ച പുതിയ ഐഫോണുകളുടെ ഇന്ത്യന്‍ വില ഇങ്ങനെ.!

0
200

ദില്ലി; ആപ്പിള്‍ തങ്ങളുടെ ഐഫോണ്‍ 12 സീരിസിലെ ഫോണുകള്‍ വ്യാഴാഴ്ച നടന്ന ഓണ്‍ലൈന്‍ ഈവന്‍റില്‍ പുറത്തിറക്കി. ഒരു മണിക്കൂറോളം നീണ്ട പുറത്തിറക്കല്‍ ചടങ്ങില്‍ ആപ്പിള്‍ ഐഫോണ്‍ 12ന്‍റെ നാലുമോഡലുകളാണ് ആപ്പിള്‍ പുറത്തിറക്കിയത്. ആപ്പിള്‍ ഐഫോണ്‍ 12, ഐഫോണ്‍ 12 മിനി, ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രോ മാക്സ് എന്നിവയാണ് പുറത്തിറക്കിയ മോഡലുകള്‍.

ഈ മോഡലുകള്‍ക്ക് എന്ത് വിലവരും, ഐഫോൺ 12, ഐഫോൺ 12 മിനി എന്നിവ 64 ജിബി, 128 ജിബി, 256 ജിബി മോഡലുകളിൽ യഥാക്രമം 79,900 രൂപ മുതൽ 69,900 രൂപ വരെയാണ് വില. ആപ്പിൾ ഡോട്ട് കോം, ആപ്പിൾ അംഗീകൃത റീസെല്ലറുകൾ വഴി ഹാൻഡ്സെറ്റുകള്‍ ലഭിക്കും. ഒക്ടോബർ 30 വെള്ളിയാഴ്ച മുതൽ ഐഫോൺ 12 ഇന്ത്യയിൽ ലഭ്യമാകുമെന്നാണ് അറിയുന്നത്.

ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്‌സ് 128 ജിബി, 256 ജിബി, 512 ജിബി മോഡലുകളിൽ ഗ്രാഫൈറ്റ്, സിൽവർ, ഗോൾഡ്, പസിഫിക് ബ്ലൂ എന്നിവയിൽ യഥാക്രമം 119,900 രൂപ മുതൽ 129,900 രൂപ വരെയാണ് വില. ആപ്പിൾ ഡോട്ട് കോം, ആപ്പിൾ അംഗീകൃത റീസെല്ലറുകൾ എന്നിവ വഴിയാണ് വില്‍പ്പന. ഒക്ടോബർ 30 വെള്ളിയാഴ്ച മുതൽ ഐഫോൺ 12 പ്രോ ഇന്ത്യയിൽ ലഭ്യമാകും.

LEAVE A REPLY

Please enter your comment!
Please enter your name here