പൊലീസുകാരനെ കാറിന്റെ ബോണറ്റില്‍ വലിച്ചിഴച്ചു ക്രൂരത; ഡ്രൈവര്‍ പിടിയില്‍-വിഡിയോ

0
217

ന്യൂഡല്‍ഹി∙ ഡല്‍ഹിയില്‍ തിരക്കേറിയ റോഡില്‍ അമിതവേഗതയില്‍ എത്തിയ കാര്‍ തടയാന്‍ ശ്രമിച്ച പൊലീസുകാരനെ 400 മീറ്ററോളം ബോണറ്റില്‍ വലിച്ചിഴയ്ക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു.

കാറിന്റെ ബോണറ്റില്‍ പിടിച്ചുകിടന്ന പൊലീസുകാരന്‍ കുറച്ചു സമയത്തിനുള്ളില്‍ റോഡിലേക്കു വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. തലനാരിഴ്ക്കാണ് കാലില്‍ കാര്‍ കയറാതെ രക്ഷപ്പെട്ടത്. പിന്നാലെ വന്ന മറ്റു വാഹനങ്ങള്‍ ശരീരത്തിലൂടെ കയറാതെ നിര്‍ത്തിയതു കൊണ്ടും ദുരന്തം ഒഴിവായി. കാര്‍ ഡ്രൈവറെ പിന്നീടു പൊലീസ് അറസ്റ്റ് ചെയ്തു. കിലോമീറ്ററുകള്‍ പിന്തുടര്‍ന്നാണ് ഉത്തംനഗര്‍ സ്വദേശിയായ സുബ്ഹാമിനെ പിടികൂടിയത്. 

ദക്ഷിണ ഡല്‍ഹിയിലെ ദൗല കൗന്‍ മേഖലയില്‍ തിങ്കളാഴ്ചയാണു സംഭവം നടന്നത്. അമിതവേഗത്തിലെത്തിയ വാഹനം കോണ്‍സ്റ്റബിള്‍ മഹിപാല്‍ സിങ് തടഞ്ഞുനിര്‍ത്തിയിരിക്കുന്നത് ദൃശ്യത്തില്‍ കാണാം. എന്നാല്‍ പെട്ടെന്ന് ഡ്രൈവര്‍ കാര്‍ മുന്നോട്ടെടുക്കുകയായിരുന്നു.

മുന്നില്‍നിന്ന മഹിപാല്‍ ബോണത്തില്‍ പിടിച്ചുകിടന്നു. തൊട്ടുപിന്നാലെ മറ്റൊരു പൊലീസുകാരന്‍ ഓടുന്നതും കാണാം. ഏതാണ്ട്  400 മീറ്റര്‍ കാര്‍ ഓടിക്കഴിഞ്ഞപ്പോള്‍ പിടിവിട്ട മഹിപാല്‍ റോഡിലേക്കു വീഴുകയായിരുന്നു. കന്റോണ്‍മെന്റ് ഏരിയയ്ക്കു സമീപത്തുള്ള റോഡിലായിരുന്നു സംഭവം.

LEAVE A REPLY

Please enter your comment!
Please enter your name here