പകുതി വിലയില്‍ ടിവി, മൊബൈല്‍; ആമസോണില്‍ വന്‍ ഉത്സവകാല വില്‍പ്പന വരുന്നു.!

0
495

മുംബൈ: ദീപവലി, പൂജ ആഘോഷങ്ങള്‍ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇത്തവണയും ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിക്കുന്നു. ഇലക്ട്രോണിക്സ് വിഭാഗത്തിൽ 70 ശതമാനം വരെ കിഴിവുകളും എക്സ്ചേഞ്ച് ഡിസ്കൗണ്ടുകളും  അടക്കം വലിയ ഓഫറുകളാണ് ആമസോണ്‍ ലഭ്യമാക്കുന്നത്. ചില ഓഫറുകള്‍ ഇപ്പോള്‍ തന്നെ ആമസോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഓഫര്‍ ദിനങ്ങള്‍ അടുക്കുന്നതോടെ കൂടുതല്‍ ഓഫറുകള്‍ പ്രഖ്യാപിക്കും.

ആമസോണിന്റെ ഒരു പ്രത്യേക മൈക്രോസൈറ്റിൽ കമ്പനി ഡീലുകളും ഓഫറുകളും ലിസ്റ്റ് ചെയ്തിട്ടുണ്ട്. നോകോസ്റ്റ് ഇഎംഐ ഓഫറുകൾ, എക്സ്ചേഞ്ച് ഡിസ്കൗണ്ട് എന്നിവയ്‌ക്കൊപ്പം സ്മാർട് ഫോണുകള്‍ക്കും സ്മാർട് ടിവികൾക്കും ഇതുവരെ കണ്ടിട്ടില്ലാത്ത ഓഫറുകളായിരിക്കും നൽകുക എന്നാണ് ആമസോൺ അവകാശപ്പെടുന്നത്.

ഹോം ആൻഡ് കിച്ചൻ വിഭാഗത്തിൽ 60 ശതമാനം വരെ ഇളവ്, വസ്ത്രങ്ങൾക്ക് 70 ശതമാനം വരെ ഇളവ്, ഭക്ഷണ സാധനങ്ങൾക്ക് 50 ശതമാനം വരെ ഇളവ്, ഇലക്ട്രോണിക്സ് അനുബന്ധ ഉൾപ്പന്നങ്ങൾക്ക് 70 ശതമാനം വരെ കിഴിവ്, ആമസോൺ ഫാഷനിൽ 80 ശതമാനം വരെ കിഴിവ്, മൊബൈല‍ുകൾക്ക് 40 ശതമാനം വരെ ഇളവ് എന്നിങ്ങനെ നിരവധി ഓഫറുകളാണ് വില്‍പ്പന വേളയില്‍ ഉണ്ടായിരിക്കുക.

എച്ച്ഡിഎഫ്സി ബാങ്ക് കാര്‍‍ഡുള്ളവര്‍‍ക്ക് ഇന്‍സ്റ്റന്‍റായി 10 ശതമാനം കിഴിവ് വില്‍പ്പന വേളയില്‍ ലഭിക്കും. ഇതുകൂടാതെ കമ്പനി ഉപയോക്താക്കൾക്ക് നോകോസ്റ്റ് ഇഎംഐ സ്കീമുകൾ, വിവിധ ഉൽ‌പ്പന്നങ്ങളുടെ കിഴിവുകൾ, എക്സ്ചേഞ്ച് ഓഫറുകൾ എന്നിവയും അതിലേറെയും വാഗ്ദാനം ചെയ്യുന്നുണ്ട്. 

അടുത്ത് തന്നെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ തീയതികള്‍ ആമസോണ്‍ ഒക്ടോബര്‍ 6ന് പ്രഖ്യാപിക്കും. എല്ലാ വർഷത്തേയും പോലെ ഇപ്രാവശ്യവും പ്രൈം അംഗങ്ങൾക്കായി വിൽപ്പന നേരത്തെ തുടങ്ങും. ആമസോണ്‍ പ്രൈം മെമ്പര്‍മാര്‍ക്ക് പ്രത്യേക ഓഫര്‍ ലഭിക്കും. ആമസോൺ പ്രൈം അംഗത്വം പ്രതിമാസം, പ്രതിവർഷം എന്നീ രണ്ട് ഓപ്ഷനുകളിൽ ലഭ്യമാണ്. സബ്സ്ക്രിപ്ഷന് പ്രതിമാസം 129 രൂപയും പ്രതിവർഷം 999 രൂപയുമാണ് ഈടാക്കുന്നത്. 

LEAVE A REPLY

Please enter your comment!
Please enter your name here