‘നേതാക്കളെ തൊടാൻ കേരളാപൊലീസിന് മടി’; സുപ്രീംകോടതിയിൽ കേരളഹൈക്കോടതി റിപ്പോർട്ട്

0
684

ന്യൂ​ഡ​ല്‍ഹി: ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​യ ജ​ന​പ്ര​തി​നി​ധി​ക​ളെ അ​റ​സ്റ്റ് ചെ​യ്​​ത് വി​ചാ​ര​ണ​ക്ക്​ ഹാ​ജ​രാ​ക്കാ​ന്‍ പൊ​ലീ​സിന് വി​മു​ഖ​തയെന്ന് കേരള ഹൈക്കോടതി അ​റി​യി​ച്ച​താ​യി സു​പ്രീം​കോ​ട​തി​ക്ക്​ അ​മി​ക്ക​സ്​ ക്യൂ​റി റി​പ്പോ​ർ​ട്ട്. ജ​ന​പ്ര​തി​നി​ധി​ക​ള്‍ക്കെ​തി​രാ​യ ക്രി​മി​ന​ൽ കേ​സു​ക​ള്‍ വേ​ഗ​ത്തി​ല്‍ തീ​ര്‍പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ​ക​ർ​മ​പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​തി​നാ​യി സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച അ​മി​ക്ക​സ് ക്യൂ​റി വി​ജ​യ് ഹാ​ന്‍സാ​രി​യ​ക്ക്​ മു​മ്പാ​കെ​യാ​ണ്​ കേ​ര​ള ഹൈ​കോ​ട​തി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

രാ​ജ്യ​ത്ത്​ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കെ​തി​രാ​യ കേ​സു​ക​ൾ നീ​ളു​ന്നുവെന്ന് ചൂണ്ടിക്കാട്ടി ബിജെ​പി നേ​താ​വ്​ അ​ശ്വി​നി ഉ​പാ​ധ്യാ​യ ന​ൽ​കി​യ പൊ​തുതാ​ൽ​പ​ര്യ ഹ​ര​ജി​യി​ലാ​ണ്​ ഹ​ൻ​സാ​രി​യ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ച്ച​ത്. കേ​ര​ള​ത്തി​ലെ കീ​ഴ്‌​കോ​ട​തി​ക​ളി​ല്‍ എം​പി​മാ​രും എം​എ​ല്‍​എ​മാ​രും പ്ര​തി​ക​ളാ​യ 324 കേ​സു​ക​ള്‍ ന​ട​പ​ടി​യി​ല്ലാ​തെ കി​ട​ക്കു​ന്നു​ണ്ട്. എ​ട്ട് കേ​സു​ക​ള്‍ സെ​ഷ​ന്‍സ് കോ​ട​തി​യി​ലും ആ​റു കേ​സു​ക​ള്‍ വി​ജി​ല​ന്‍സ് കോ​ട​തി​യി​ലും 310 കേ​സു​ക​ള്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലു​മാ​ണ്. കൂ​ടാ​തെ 12 കേ​സു​ക​ള്‍ ഹൈ​കോ​ട​തി​യി​ലു​ണ്ട്. ഇ​ത് തീ​ര്‍പ്പാ​ക്കാ​ന്‍ പ്ര​ത്യേ​ക ബെ​ഞ്ച് രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ട്.

കേ​സു​ക​ളു​ടെ പു​രോ​ഗ​തി നി​രീ​ക്ഷി​ക്കു​ന്ന​തി​ന്​ സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്തി​യ​താ​യി ഹൈ​ക്കോ​ട​തി അ​റി​യി​ച്ച​താ​യും 27 പേ​ജു​ള്ള റി​പ്പോ​ർ​ട്ടി​ൽ അ​മി​ക്ക​സ് ക്യൂ​റി വ്യ​ക്ത​മാ​ക്കി. സ​മ​ന്‍സ​യ​ക്കാ​നും വാ​റ​ണ്ടു​ക​ള്‍ അ​യ​ക്കാ​നും ഉ​യ​ര്‍ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ക്കു​ന്ന സം​വി​ധാ​ന​മു​ണ്ടാ​യാ​ല്‍ ഇ​തി​ന് പ​രി​ഹാ​ര​മു​ണ്ടാ​കു​മെ​ന്ന്​ അ​മി​ക്ക​സ്‌​ക്യൂ​റി നി​ര്‍ദേ​ശി​ച്ചു. സാ​ക്ഷി വി​സ്താ​രം ന​ട​ത്തു​ന്ന​തി​ന്​ പ്ര​ത്യേ​ക സൗ​ക​ര്യ​മൊ​രു​ക്കാ​ന്‍ ഫണ്ടിന്റെ അപര്യാപ്തതയുണ്ട്. പ​ണം അ​നു​വ​ദി​ച്ചാ​ല്‍ വേ​ഗ​ത്തി​ല്‍ സൗ​ക​ര്യം ഒ​രു​ക്കാ​മെ​ന്നും കേ​ര​ള ഹൈ​ക്കോ​ട​തി അ​റി​യി​ച്ച​തായി അ​മി​ക്ക​സ്​ ക്യൂ​റി റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here