മഞ്ചേശ്വരം (www.mediavisionnews.in) :പൈവളികെ പഞ്ചായത്തില്‍ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ നീക്കം ചെയ്ത വോട്ടുകള്‍ വീണ്ടും ചേര്‍ക്കുന്നതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. പുകിയ വോട്ടര്‍ പട്ടികയില്‍ നിന്നും താമസമില്ലാത്തതും , വിവാഹം കഴിഞ്ഞു പോയതും മരണപ്പെട്ടതുമായ നിരവധി വോട്ടുകളാണ് നിയമപ്രകാരം നീക്കം ചെയ്തിരുന്നത്.
എന്നാല്‍ വോട്ടു ചേര്‍ക്കാന്‍ ഇനിയൊരു അവസരം ലഭിക്കുമെന്ന് മനസിലാക്കിയ യു ഡി എഫ്, ബിജെപി പ്രവര്‍ത്തകര്‍ നിലവില്‍ നീക്കം ചെയ്ത വോട്ടര്‍മാരുടെ പേരുകള്‍ വീണ്ടും ചേര്‍ക്കാനുള്ള ശ്രമം നടത്തുകയാണ്. ഇത് ശ്രദ്ധയില്‍പെട്ട ഡിവൈ എഫ് ഐ മഞ്ചേശ്വരം ബ്ലോക്ക് കമ്മിറ്റി അംഗം ജക്കി ബായാറാണ് തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയത്.