നിയമം മാറിയത് അറിഞ്ഞില്ല; ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിയത് 40ഓളം മലയാളികളടക്കം നിരവധി ഇന്ത്യക്കാര്‍, പകുതിപേര്‍ക്കും പ്രവേശനാനുമതി നൽകി, മറ്റുള്ളവരെ തിരിച്ചയക്കും

0
344

ദുബായ്: സന്ദര്‍ശക വീസയില്‍ ദുബായിലെത്തിയ നാല്‍പതോളം മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാരും ഇതര രാജ്യക്കാരും യാത്ര നിയമങ്ങള്‍ മാറിയതറിയാതെ ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ കുടുങ്ങിയിരുന്നു. ഇന്ത്യക്കാരില്‍ പകുതിപേര്‍ക്കും പ്രവേശനാനുമതി നൽകിയതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.

വിമാനത്താവളത്തില്‍ കുടുങ്ങിയ ബാക്കിയുള്ളവരെ ഇന്ത്യയിലേക്ക് തിരിച്ചയക്കാനുള്ള ഒരുക്കത്തിലാണ്. എയര്‍ലൈന്‍ അതോറിറ്റി കുടുങ്ങിക്കിടന്നവര്‍ക്ക് ഭക്ഷണം നല്‍കി. കൂടുതല്‍ സഹായം നല്കാനായി ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലുണ്ടെന്നും ഇന്ത്യന്‍ വൈസ് കോണ്‍സല്‍ നീരജ് അഗര്‍വാള്‍ പറഞ്ഞു.

100 ലേറെ ഇന്ത്യക്കാര്‍ക്കാണ് റിട്ടേണ്‍ ടിക്കറ്റും, ഹോട്ടല്‍ റിസര്‍വേഷന്‍ അല്ലെങ്കില്‍ ബന്ധുക്കളുടെ താമസവിവരങ്ങള്‍, ആവശ്യമായ പണം എന്നിവയില്ലാത്തതുകൊണ്ട് പുറത്തേക്കിറങ്ങാന്‍ തടസ്സമായതെന്ന് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സ് (ജി.ഡി.ആര്‍.എഫ്.എ) അധികൃതര്‍ പറഞ്ഞു.

സന്ദര്‍ശകവിസയിലെത്തിയവര്‍ പുതിയ നിയമങ്ങള്‍ പാലിച്ചിരിക്കണമെന്നും അധികൃര്‍ ഓർമപ്പെടുത്തി. യാത്രക്കാരില്‍ പാക്കിസ്ഥാന്‍, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരുമുണ്ട്. മിക്ക എയര്‍ലൈനുകളും ട്രാവല്‍ ഏജന്റുമാരും നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കി തുടങ്ങിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here