നാടിന് അഭിമാനമായ റാങ്ക് ജേതാവ് ഹസീന യാസ്മീനെ ജിസിസി എരിയപ്പാടി ബദർ ജമാഅത്ത് കമ്മിറ്റി അനുമോദിച്ചു

0
257

ആലംപാടി: കേരള കേന്ദ്ര സർവകലാശാല എം എ മലയാളം വിഭാഗത്തിൽ മൂന്നാം റാങ്ക് നേടി നാടിന് അഭിമാനമായ ഹസീന യാസ്മിനെ ജിസിസി എരിയപ്പാടി ബദർ ജമാഅത്ത് കമ്മിറ്റി‌ മൊമന്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു.

എരിയപ്പാടി ജമാഅത്തിൽ പെട്ട മൊഗ്രാൽപുത്തൂരിൽ താമസമുള്ള കുട്ടിയെയാണ് അനുമോദിച്ചത്.
പരേതനായ പള്ളിന്റടുക്കൽ ഷംസുദ്ദീന്റെ മകളാണ്.

എരിയപ്പാടി ബദർ ജമാഅത്ത് കമ്മിറ്റി‌ പ്രസിഡന്റ് ടി.കെ മഹമൂദ് ഹാജി മൊമന്റോയും ജിസിസി എരിയപ്പാടി ബദർ ജമാഅത്ത് ട്രഷറർ ഹനീഫ വൈ.എ ക്യാഷ് അവാർഡും നൽകി. മൊയ്തീൻ എസ്.എ, സലാം ടി.കെ, മുസ്തഫ മൂലയിൽ തുടങ്ങിയവർ സംബന്ധിച്ചു. കേരളത്തിലെ പല ഭാഗങ്ങളിൽ നിന്നും പ്രവേശന പരീക്ഷയിലൂടെ അഡ്മിഷൻ നേടിയ മികച്ച വിദ്യാർത്ഥികൾക്കിടയിൽ നിന്നാണ് യാസ്മീൻ മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. തികച്ചും പ്രതികൂല സാഹചര്യത്തിൽ നിന്നും പഠിച്ചു ഉയർന്നു വന്ന ഈ കുട്ടി നാട്ടിലെ യുവ ജനതക്ക് നല്ലൊരു മാതൃകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here