ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് ഏഴ് കോടി രൂപ സമ്മാനം

0
193

ദുബായ്: മഹാമാരിക്കാലത്ത് ദുബായില്‍ വീണ്ടും മലയാളിക്ക് മഹാഭാഗ്യം. ദുബായ് ഡ്യൂട്ടി ഫ്രീ മില്യനിയം മില്യണയര്‍ നറുക്കെടുപ്പില്‍ മലയാളിക്ക് ഏഴ് കോടി രൂപ സമ്മാനം ലഭിച്ചു. ദുബായില്‍ ജോലി ചെയ്യുന്ന അനൂപ് പിള്ളയാണ് (46) ബുധനാഴ്ച നടന്ന 341 സീരീസ് നറുക്കെടുപ്പിലൂടെ കോടീശ്വരനായത്. 4512 ആണ് വിജയനമ്പര്‍.

21 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന അനൂപ് കഴിഞ്ഞ പത്ത് വര്‍ഷമായി നറുക്കെടുപ്പില്‍ പങ്കെടുക്കാറുണ്ട്. മഹാമാരിക്കാലത്ത് ഇത്തരമൊരു സമ്മാനം തേടിയെത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് ദുബായിലെ ഒരു ഇന്റര്‍നാഷണല്‍ ബില്‍ഡിങ് ഇന്‍ഫ്രാസ്ട്രക്ചര്‍ കോണ്‍ട്രാക്ടിങ് കമ്പനിയിലെ എം.ഇ.പി സീനിയര്‍ മാനേജരായ അനൂപ് പറഞ്ഞു. 

ഭാര്യക്കും രണ്ട് മക്കളോടുമൊത്ത് ദുബായിലാണ് അനൂപ് താമസിക്കുന്നത്. ദുബായ് ഡ്യൂട്ടി ഫ്രീ ആരംഭിച്ച 1999 ന് ശേഷം വിജയിയാകുന്ന 169 മത്തെ ഇന്ത്യക്കാരനാണ് അനൂപ്.

LEAVE A REPLY

Please enter your comment!
Please enter your name here