തദ്ദേശതെരഞ്ഞെടുപ്പ് പ്രചാരണം; സോഷ്യൽ മീഡിയയെ ഉപയോഗിക്കണം, കൊട്ടിക്കലാശം ഉണ്ടാവില്ല; മാനദണ്ഡങ്ങൾ പുറത്തിറക്കി

0
389

തിരുവനന്തപുരം: (www.mediavisionnews.in) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള മാനദണ്ഡങ്ങൾ പുറത്തിറക്കി. പത്രികാ സമർപ്പണത്തിന് സ്ഥാനാർത്ഥി ഉൾപ്പടെ 3 പേർ മാത്രമേ പാടുള്ളു. സ്ഥാനാർത്ഥികൾക്ക് ഹാരം, ബൊക്കെ, നോട്ടുമാല, ഷാൾ എന്നിവ നൽകി സ്വീകരിക്കാൻ പാടില്ലെന്നും മാർ​ഗനിർദേശത്തിൽ പറയുന്നു.

പ്രചാരണത്തിന്റെ ഭാ​ഗമായുള്ള ഭവന സന്ദർശനത്തിന് സ്ഥാനാർത്ഥി ഉൾപ്പടെ 5 പേർ മാത്രമേ പങ്കെടുക്കാവൂ. റോഡ് ഷോ, വാഹനറാലി എന്നിവയ്ക്ക് 3 വാഹനങ്ങൾ മാത്രമേ ഉപയോ​ഗിക്കാവൂ. പ്രചാരണത്തിന് സോഷ്യൽ മീഡിയയെ ഉപയോഗിക്കണം. പ്രചാരണത്തിന് അവസാനം കുറിച്ചുള്ള കൊട്ടിക്കലാശം ഉണ്ടാകില്ല. പ്രചാരണ ജാഥകൾ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here