ഗ്ലൂക്കോസ് ലായനി മൂക്കിലൊഴിച്ചാല്‍ കോവിഡ് വരില്ലേ ? ഗ്ലൂക്കോസ് വില്‍പ്പന പൊടിപൊടിക്കുന്നു…

0
449

കോവിഡിന് ഗ്ലൂക്കോസ് ചികിത്സ ഫലപ്രദമെന്ന പ്രചാരണം മുതലെടുത്ത് ഗ്ലൂക്കോസ് ലായനി വിൽപന വ്യാപകം. കോഴിക്കോട് ജില്ലയില്‍ ലായനി വില്‍പനക്ക് വച്ച മെഡിക്കൽ ഷോപ്പുകളില്‍ ഡ്രഗ്സ് കൺട്രോൾ വിഭാഗം പരിശോധന നടത്തി.

കൊയിലാണ്ടി താലൂക്കിൽ ചെറിയ കുപ്പിയിലെ ഗ്ലൂക്കോസ് ലായനി വിൽക്കുന്നത് വിലക്കി. പ്രചാരണത്തിനെതിരെ ആരോഗ്യ പ്രവര്‍ത്തകര്‍ പരാതി നല്‍കി. 25 ശതമാനം ഗ്ലൂക്കോസ് ലായനി മൂക്കിൽ ഒഴിച്ചാൽ കോവിഡ് പ്രതിരോധിക്കാമെന്ന ആരോഗ്യ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഇ സുകുമാരന്റെ പഠനത്തിലെ പരാമര്‍ശങ്ങളാണ് പ്രചാരണങ്ങള്‍ക്ക് വഴിവച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here