കോവിഡ് നിയന്ത്രണം; ജുമുഅഃ നമസ്‌കാരത്തിന് ഇളവ് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സമസ്തയുടെ നിവേദനം

0
244

കോവിഡ്- 19 വ്യാപന പശ്ചാത്തലത്തില്‍ ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനക്ക് 20 പേരെ മാത്രം പരിമിതപ്പെടുത്തിയുള്ള സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ വെള്ളിയാഴ്ച ജുമുഅഃ നമസ്‌കാരത്തിന് ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

ജുമുഅഃ നമസ്‌കാരത്തിന്‍റെ സാധൂകരണത്തിന് നാല്‍പത് പേര്‍ വേണമെന്ന മതപരമായ നിബന്ധന ഉള്ളതിനാല്‍ വെള്ളിയാഴ്ച ജുമുഅഃ നമസ്‌കാരത്തിന് മാത്രം സര്‍ക്കാറിന്‍റെ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here