കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനിക്ക് കോവിഡ് ബാധിച്ചു. സ്‌മൃതി ഇറാനി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ എത്രയും വേഗം കോവിഡ് ടെസ്റ്റിന് വിധേയരാകണമെന്നും മന്ത്രി ട്വറ്ററിൽ കുറിച്ചു.
നേരത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 43,893 പുതിയ കേസുകൾ രജിസ്റ്റർ ചെയ്തതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 80 ലക്ഷത്തിലെത്തി. 87 ലക്ഷത്തിലധികം കോവിഡ് രോഗികളുള്ള അമേരിക്കയാണ് ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിൽ.