കോഴിക്കോട്: മുസ്ലിം ലീഗ് നേതാവും എംഎൽഎയുമായ കെഎം ഷാജിയുടെ കോഴിക്കോട് മാലൂർകുന്നിലെ വീടുമായി ബന്ധപ്പെട്ട വിവരങ്ങൾ നഗരസഭ ഉദ്യോഗസ്ഥർ ഇഡിക്ക് കൈമാറി. എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ കോഴിക്കോട് ഓഫീസിലെത്തിയാണ് നഗരസഭ ടൗൺ പ്ലാനിങ് വിഭാഗം ഉദ്യോഗസ്ഥൻ എഎം ജയന്റെ നേതൃത്വത്തിലുള്ള സംഘം റിപ്പോർട്ട് കൈമാറിയത്.
വീടിന്റെ നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇഡി ആവശ്യപ്പെട്ടത്. മുഴുവൻ രേഖകളും ഇഡിക്ക് കൈമാറിയെന്ന് ജയൻ മാധ്യമങ്ങളോട് പ്രതികരിച്ചു. കോഴിക്കോട്ടെ വീട് ഏകദേശം 1.6 കോടി വിലമതിക്കുന്നതാണെന്ന് കോർപ്പറേഷൻ കണ്ടെത്തി. മൂന്നാം നില മുഴുവനായും ഒന്നാം നിലയുടെ ചില ഭാഗങ്ങളും അനധികൃതമായി നിർമിച്ചതാണെന്ന് കണ്ടെത്തി. 3200 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള വീടിനാണ് ഷാജി അപേക്ഷിച്ചതെന്നും നിർമ്മിച്ചത് 5450 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള വീടാണെന്നും കോർപ്പറേഷൻ കണ്ടെത്തി.