കാസർകോട്: (www.mediavisionnews.in) ജില്ലയിൽ ഇന്ന് 234 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 10 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 224 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4954 പേര്‍
വീടുകളില്‍ 3835 പേരും സ്ഥാപനങ്ങളില്‍ 1119 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത 4954 പേരാണ്. പുതിയതായി 272 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1728 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 404 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 370 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 312 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 285 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ജില്ലയില്‍ ഇന്ന് 319 പേര്‍ക്ക് കോവിഡ് നെഗറ്റീവായി
ജില്ലയില്‍ ഇന്ന് (ഒക്ടോബര്‍ 16) 319 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു. ഇതോടെ ഇതുവരെ കോവിഡ് ഭേദമായവരുടെ എണ്ണം 12666 ആയി. നിലവില്‍ ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ള 3370 പേരാണ്. ഇതില്‍ 25007 പേര്‍ വീടുകളില്‍ ചികിത്സയിലാണ്.
ജില്ലയിലെ കോവിഡ് മരണം 150 ആയി
ഏഴ് പേരുടെ മരണം കൂടി കോവിഡ് മരണമെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ചെങ്കള പഞ്ചായത്തിലെ മുഹമ്മദ് കരീം (52), കാസര്‍കോട് നഗരസഭയിലെ മുഹമ്മദ് കുഞ്ഞി (70), പള്ളിക്കര പഞ്ചായത്തിലെ മുഹമ്മദ് (74), കുമ്പള പഞ്ചായത്തിലെ അബ്ദുള്‍ റഹ്മാന്‍ (57), പള്ളിക്കര പഞ്ചായത്തിലെ മുഹമ്മദ് (85),കാസര്‍കോട് നഗരസഭയിലെ നബീസ (75), കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ ഗോവിന്ദന്‍ നമ്പൂതിരി എന്നിവരുടെ മരണമാണ് കോവിഡ് മരണമെന്ന് സ്ഥിരീകരിച്ചത്.