കാസർകോട് 224 പേര്‍ക്ക് കൂടി കോവിഡ്; 353 പേര്‍ക്ക് രോഗമുക്തി

0
256

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 224 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 213 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 4 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാളും, ഉറവിടം ലഭ്യമല്ലാത്ത 6 പേർക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 353 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4624 പേര്‍

വീടുകളില്‍ 3468 പേരും സ്ഥാപനങ്ങളില്‍ 1156 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4624 പേരാണ്. പുതിയതായി 208 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1537 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 377 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 492 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 208 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 423 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

15549 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 908 പേര്‍ വിദേശത്ത് നിന്നെത്തിയവരും 682 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 13959 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 11781 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 142 ആയി. 3626 പേരാണ്
നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 2222 പേർ വീടുകളിൽ ചികിത്സയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here