കാസർകോട് 145 പേര്‍ക്ക് കൂടി കോവിഡ്; 409 പേര്‍ക്ക് രോഗമുക്തി

0
212

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 145 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 141 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 16890 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്.

409 പേര്‍ക്ക് രോഗം ഭേദമായി

കോവിഡ് ചികിത്സയില്‍ ഉണ്ടായിരുന്ന 409 പേര്‍ക്ക് ചൊവ്വാഴ്ച കോവിഡ് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് അറിയിച്ചു. ഇതോടെ ഇതുവരെ രോഗം ഭേദമായവരുടെ എണ്ണം 13887 ആയി.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4535 പേര്‍

വീടുകളില്‍ 3639 പേരും സ്ഥാപനങ്ങളില്‍ 896 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4535 പേരാണ്. പുതിയതായി 204 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1957 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു ( ആര്‍ ടി പി സി ആര്‍ 512, ആന്റിജന്‍- 1445, ). ഇതുവരെ 118046 സാമ്പിളുകളാണ് പരിശോധിച്ചത്. 290 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 275 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 120 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 303 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here