കാസർകോട് ജില്ലയിൽ നൂറു കടന്ന് കോവിഡ് മരണങ്ങൾ; മരിച്ചവരിൽ 7 മാസം പ്രായമായ കുട്ടി മുതൽ 93 വയസ്സ് ആയവർ വരെ

0
550

കാസർകോട്: (www.mediavisionnews.in) ജില്ലയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 100 കടന്നു. ആദ്യ രണ്ടു ഘട്ടങ്ങളിൽ ഒരു മരണം പോലും റിപ്പോർട്ട് ചെയ്യാത്ത ജില്ലയിൽ മൂന്നാം ഘട്ടത്തിലാണ് ഇത്രയേറെപ്പേർ മരിച്ചത്. മംഗൽപ്പാടി സ്വദേശി നഫീസയാണ് കോവിഡ് പോസിറ്റീവായി ജില്ലയിൽ ആദ്യം മരിച്ചത്. പിന്നീട് മരണ സംഖ്യ ഉയരുകയായിരുന്നു. അഞ്ചിലധികം പേർ മരിച്ച ദിവസങ്ങളുണ്ട്. ചികിത്സാ സൗകര്യങ്ങളുടെ കുറവും മരണ സംഖ്യ കൂട്ടി. ജില്ലയിൽ മരിച്ചവരിൽ 7 മാസം പ്രായമായ കുട്ടി മുതൽ 93 വയസ്സ് ആയവർ വരെയുണ്ട്.

കോവിഡ് പോസിറ്റീവായി മരിച്ചവർ
∙പുരുഷൻ – 67
∙സ്ത്രീകൾ – 33
∙50 വയസ്സിൽ താഴെ – 12
∙50 നും 60 നും ഇടയിൽ – 15
∙60 വയസ്സിന് മുകളിൽ – 63
∙80 വയസ്സിന് മുകളിൽ – 7
∙90 വയസ്സിന് മുകളിൽ – 2
∙ഏഴു മാസം പ്രായമായ കുട്ടി -1

LEAVE A REPLY

Please enter your comment!
Please enter your name here