കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 366 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 363 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 468 പേര്‍ക്കാണ് ഇന്ന് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5294 പേര്
വീടുകളില്‍ 3702 പേരും സ്ഥാപനങ്ങളില്‍ 1592 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5294 പേരാണ്. പുതിയതായി 236 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 3273 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 411 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 300 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 236 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 110 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
13926 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 807 പേര് വിദേശത്ത് നിന്നെത്തിയവരും 612 പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 12506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 9857 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 126 ആയി. നിലവില്‍ 3943 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 2462 പേര് വീടുകളില്‍ ചികിത്സയിലാണ്.
ജില്ലയില്‍ മൂന്ന് കോവിഡ് മരണം
ചെറുവത്തൂര്‍ പഞ്ചായത്തിലെ 63 വയസുള്ള അബ്ദുള്‍ റഹ്മാന്, ചെങ്കള പഞ്ചായത്തിലെ 74 വയസുള്ള അഹമ്മദ് ഹാജി, കു്നപള പഞ്ചായത്തിലെ 63 വയസുള്ള സോമന് എന്നിവരുടെ മരണം കോവിഡ് മരണമെന്ന് സ്ഥിരീകരിച്ചു.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
അജാനൂര്‍-31
ബദിയഡുക്ക- 1
ബളാല്‍- 6
ബേഡഡുക്ക- 16
ചെമ്മനാട്- 21
ചെങ്കള- 21
ചെറുവത്തൂര്‍- 12
ഈസ്റ്റ് എളേരി- 1
എന്മകജെ- 3
കള്ളാര്‍- 2
കാഞ്ഞങ്ങാട്- 57
കാറഡുക്ക- 3
കാസര്‍കോട്- 21
കയ്യൂര്‍ ചീമേനി- 1
കിനാനൂര്‍ കരിന്തളം- 1
കോടോംബേളൂര്‍- 6
കുംബഡാജെ- 1
കുമ്പള- 5
കുറ്റിക്കോല്‍- 2
മധൂര്‍-12
മടിക്കൈ- 14
മംഗല്പാടി- 9
മഞ്ചേശ്വരം- 2
മൊഗ്രാല്‍പുത്തൂര്‍- 9
മുളിയാര്‍- 3
നീലേശ്വരം- 21
പടന്ന- 16
പള്ളിക്കര- 8
പനത്തടി- 5
പിലിക്കോട്- 4
പുല്ലൂര്‍ പെരിയ-11
പുത്തിഗെ-1
തൃക്കരിപ്പൂര്‍-10
ഉദുമ-6
വലിയപറമ്പ-19
വോര്‍ക്കാടി-1
വെസ്റ്റ് എളേരി-3
ഇതര ജില്ല
കുതിയത്തോട്- 1