കാസര്‍കോട്: (www.mediavisionnews.in) മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക, കാസര്‍കോട്, വിദ്യാനഗര്‍, മേല്‍പ്പറമ്പ, ബേക്കല്‍, ഹോസ്ദുര്‍ഗ്ഗ്, നീലേശ്വരം, ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധികളിലും പരപ്പ, ഒടയംചാല്‍, പനത്തടി എന്നീ ടൗണ്‍ പരിധിയിലും സി.ആര്‍.പി. സി 144 പ്രകാരം പുറപ്പെടുവിച്ച നിരോധനാജ്ഞ ഈ മാസം 16ന് രാത്രി 12 വരെ നീട്ടി ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു ഉത്തരവായി.