കാലവർഷം പിൻവാങ്ങി, കേരളത്തിൽ തുലാവർഷം എത്തിയതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം

0
235

തിരുവനന്തപുരം: കാലവര്‍ഷം പൂര്‍ണമായി വിടവാങ്ങിയെന്നും സംസ്ഥാനത്ത് തുലാവര്‍ഷം എത്തിയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഇത്തവണ തുലവാര്‍ഷ സീസണില്‍ ശരാശരിയിലും കൂടുതല്‍ മഴ കിട്ടിയേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 

ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട് തീരത്തിന് സമീപമുള്ള ചക്രവാത ചുഴിയുടെ സ്വാധീനത്താല്‍ അടുത്ത 5 ദിവസം മധ്യ, തെക്കന്‍ കേരളത്തില്‍ മഴ സാധ്യതയുണ്ട്. മലയോര ജില്ലകളില്‍  കൂടുതല്‍ മഴ  കിട്ടും.

തിരുവനന്തപുരം, കൊല്ലം, പത്തിനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ  അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക ജാഗ്രത നിര്‍ദ്ദേശമില്ല. 

LEAVE A REPLY

Please enter your comment!
Please enter your name here