‘കടുവയ്ക്കങ്ങനെ ബീഫ് കൊടുക്കേണ്ട, ഞങ്ങൾ സമ്മതിക്കില്ല ! ‘ പ്രതിഷേധവുമായി ഹിന്ദു ആക്ടിവിസ്‌റ്റുകൾ

0
209

ഗുവഹാത്തി : അസമിലെ ഗുവഹാത്തിയിൽ പ്രവർത്തിക്കുന്ന സംസ്ഥാന മൃഗശാലയിൽ കടുവകൾക്കും മറ്റും ആഹാരമായി ബീഫ് നൽകുന്നതിനെതിര പ്രതിഷേധം. പശുക്കളെ കൊല്ലുന്നത് എതിർക്കുന്ന ഹിന്ദു ആക്ടിവിസ്റ്റുകളാണ് പ്രതിഷേധവുമായെത്തിയത്.

മൃഗശാലയിലെ ജീവികൾക്കായുള്ള ഇറച്ചിയുമായി വന്ന വാഹനം ഇന്ന് പ്രതിഷേധക്കാർ ചേർന്ന് തടയുകയായിരുന്നു. മണിക്കൂറുകളോളം ഇവർ മൃഗശാലയിലേക്കുള്ള പാതകൾ ഉപരോധിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസിന്റെ സഹായം വേണ്ടി വന്നതായും നിലവിൽ മൃഗങ്ങൾക്ക് ഇറച്ചി വിതരണം ചെയ്യുന്നതിൽ തടസമില്ലെന്നും ഗുവഹാത്തി മൃഗശാല അധികൃതർ അറിയിച്ചു.

1957ൽ സ്ഥാപിതമായ മൃഗശാല 175 ഹെക്ടർ പ്രദേശത്താണ് വ്യാപിച്ച് കിടക്കുന്നത്. 1,040 വന്യ മൃഗങ്ങളും 112 സ്പീഷിസിൽപ്പെട്ട പക്ഷികളുമുള്ള ഇത് വടക്ക് കിഴക്കൻ മേഖലയിലെ ഏറ്റവും വലിയ മൃഗശാലയാണ്. 8 കടുവകളും 3 സിംഹങ്ങളും 26 പുലികളുമാണ് നിലവിൽ ഇവിടെയുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here