ഒരു നോക്ക് കാണാനായില്ല, അവളുടെ അസ്ഥി പെറുക്കി സഹോദരന്‍; ഉള്ളുപൊള്ളിച്ച് വീഡിയോ

0
542

ലഖ്‌നൗ: ഉറ്റവര്‍ക്കും ഉടയവര്‍ക്കും അവസാനമായി ഒരു നോക്ക് കാണാതെയായിരുന്നു ഹഥ്രാസിലെ പെണ്‍കുട്ടിയുടെ യാത്ര. കുടുംബത്തെ കാണിക്കാതെ സംസ്‌കാരം ചെയ്ത പോലീസ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് നാനാഭാഗത്ത് നിന്ന് ഉണ്ടായത്. ഇപ്പോള്‍ നെഞ്ചകം തകര്‍ക്കുന്ന കാഴ്ചയാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

പെണ്‍കുട്ടിയുടെ ചിതയില്‍ നിന്നും അസ്ഥി ശേഖരിക്കുന്ന സഹോദരന്റെ വീഡിയോ ആണത്. മതപരമായി ബാക്കിയുള്ള കര്‍മങ്ങള്‍ ചെയ്യാനാണ് കുടുംബം അസ്ഥി ശേഖരിച്ചത്. മകളുടെ മൃതദേഹം ആചാരപ്രകാരമല്ല സംസ്‌കരിച്ചതെന്നും പോലീസ് പെട്രോള്‍ ഒഴിച്ചാണ് കത്തിക്കുകയായിരുന്നെന്നും കുടുംബം വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി എല്ലിന്‍ കഷണങ്ങള്‍ വലിയ ഭാഗങ്ങളായി തന്നെ ചിതയില്‍ കിടക്കുന്നതും കാണാം.

അവളുടെ ചിതയില്‍ നിന്നും കൈകള്‍ കൊണ്ട് അവശേഷിച്ച അസ്ഥികള്‍ ശേഖരിച്ച് പട്ടുതുണിയില്‍ ഇടുന്ന സഹോദരനെ വീഡിയോയില്‍ കാണാം. വിശ്വാസപ്രകാരം മൃതദേഹത്തോട് കാണിക്കേണ്ട ആദരവ് പോലും പോലീസ് കാണിച്ചില്ല എന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here