ഐ.പി.എല്‍ 2020; അമിത് മിശ്രയുടെ പകരക്കാരനെ പ്രഖ്യാപിച്ച് ഡല്‍ഹി

0
476

ഐ.പി.എല്‍ 13ാം സീസണില്‍ നിന്ന് പരിക്കേറ്റ് പുറത്തായ സ്പിന്‍ ബൗളര്‍ അമിത് മിശ്രയക്ക് പകരക്കാരനെ പ്രഖ്യാപിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. കര്‍ണാടക ലെഗ് സ്പിന്നര്‍ പ്രവീണ്‍ ദുബെയാണ് അമിത് മിശ്രക്ക് പകരക്കാരനായി ടീമിനൊപ്പം ചേരുന്നത്. ഡല്‍ഹി തന്നെയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ആഭ്യന്തര ക്രിക്കറ്റില്‍ വളരെ പരിചയസമ്പത്തുള്ള താരമല്ല പ്രവീണ്‍. ഫസ്റ്റ്ക്ലാസ് മത്സരത്തില്‍ നിന്ന് 46 റണ്‍സും 2 വിക്കറ്റും, 8 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 24 റണ്‍സും 11 വിക്കറ്റും, 14 ടി20 ക്രിക്കറ്റില്‍ നിന്ന് 71 റണ്‍സും 16 വിക്കറ്റുമാണ് പ്രവീണ്‍ നേടിയിട്ടുള്ളത്.

Pravin Dubey's 3-wicket haul for Karnataka

രണ്ടാം തവണയാണ് പ്രവീണ്‍ ദുബെ ഐ.പി.എല്ലിന്റെ ഭാഗമാകുന്നത്. 2016-ല്‍ പ്രവീണിനെ ബാംഗ്ലൂര്‍ ടീമിലെത്തിച്ചിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ഇത്തവണയും പ്രവിണിന് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം പിടിക്കുക കടുപ്പമേറിയ കാര്യമാണ്. ഡല്‍ഹിയ്ക്കായി നിലവില്‍ അക്സര്‍ പട്ടേല്‍,ആര്‍ അശ്വിന്‍ എന്നീ സ്പിന്‍ ഓള്‍റൗണ്ടര്‍മാര്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്.

आजमगढ़ के प्रवीण दुबे को IPL में मिला मौका, अमित मिश्रा की जगह खेलेंगे दिल्ली की टीम में

ഇത്തവണ ഏറെ കിരീട സാധ്യതയുള്ള ടീമാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. 9 മത്സരങ്ങളില്‍ 7 ലും ജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാമതുണ്ട് ഡല്‍ഹി. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത് പരിക്കേറ്റ് പുറത്തിരിക്കുന്നതാണ് ടീമിന്റെ നിലവിലെ ഏകതലവേദന.

LEAVE A REPLY

Please enter your comment!
Please enter your name here