ടെക് ലോകം ഏറെ ആകാംഷയോടെ കാത്തിരുന്ന ആപ്പിളിന്റെ ഐഫോണ്‍ 12 കഴിഞ്ഞ ദിവസമാണ് അവതരിപ്പിച്ചത്. എന്നാല്‍ രസകരമെന്ന് പറയാമല്ലോ, ഐഫോണ്‍ 12 ന്റെ ബോക്‌സില്‍ ചാര്‍ജറും ഇയര്‍ഫോണും ഉണ്ടായിരിക്കില്ലെന്നും കമ്പനി അറിയിച്ചു. ഇത് ആപ്പിളിന്റെ ഉപഭോക്താക്കളിലുണ്ടാക്കിയ നിരാശ ചെറുതൊന്നുമല്ല. ഇതിനു പിന്നാലെയാണ്ആപ്പിളിന്റെ എതിരാളിയായ സാംസങും ആപ്പിളിനെ ട്രോളി രംഗത്തെത്തിയിരിക്കുന്നത്.
ഒരു അഡാപ്റ്ററിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ഇങ്ങനെ എഴുതി. ‘നിങ്ങളുടെ ഗാലക്‌സി നിങ്ങള്‍ തിരഞ്ഞുകൊണ്ടിരിക്കുന്നത് നല്‍കുന്നു. ഏറ്റവും പ്രധാനപ്പെട്ടത് ചാര്‍ജര്‍, മികച്ച കാമറ, ബാറ്ററി, പ്രകടനം, ഒരു ഫോണിലെ 12 സ്‌ക്രീന്‍ വരെ’
70,000 പ്രതികരണങ്ങളും പതിനായിരത്തിലധികം രസകരമായ കമന്റുകളുമാണ് സാംസങിന്റെ ഈ പോസ്റ്റിന്് ലഭിച്ചിട്ടുള്ളത്.
ഇതാദ്യമായല്ല സാംസങ് ആപ്പിളിനെ ട്രോളുന്നത്. 2017ല്‍ ‘ഗ്രോയിംഗ് അപ്പ്’ എന്ന പരസ്യത്തിലൂടെയും സാംസ്ങ് ആപ്പിളിനെ കളിയാക്കി രംഗത്തെത്തിയിരുന്നു.