കാസര്‍കോട്: ഹാന്റ് ബാഗില്‍ ഒളിപ്പിച്ച എട്ട് ലക്ഷം രൂപയുടെ സ്വര്‍ണവും 30,000 രൂപയുടെ സിഗരറ്റുമായി കാസര്‍കോട് സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട് സ്വദേശിയായ മുഹമ്മദ് റഫീഖിനെയാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്. ഷാര്‍ജയില്‍ നിന്നാണ് മുഹമ്മദ് റഫീഖ് വ്യാഴാഴ്ച കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്.
എയര്‍ കസ്റ്റംസ് മുഹമ്മദ് റഫീഖിന്റെ ബാഗ് പരിശോധിച്ചപ്പോള്‍ സ്വര്‍ണ്ണവും സിഗരറ്റും കണ്ടെത്തുകയായിരുന്നു. ഡപ്യൂട്ടി കമ്മീഷണര്‍ വിജീഷ്‌കുമാര്‍ സിംഗിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.