ഇന്ത്യൻ പരമ്പരയ്ക്കുള്ള ഓസീസ് ടീം പ്രഖ്യാപിച്ചു

0
194

സിഡ്‌നി : ഇന്ത്യക്കെതിരായ നിശ്ചിത ഓവര്‍ പരമ്പരയ്ക്കുള്ള ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓള്‍റൗണ്ടര്‍ കാമറോണ്‍ ഗ്രീനാണ് ഓസീസ് ടീമിലെ ഏക പുതുമുഖം. ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി കളിക്കുന്നതിനിടെ പരിക്കേറ്റ ഓള്‍റൗണ്ടര്‍ മിച്ചെല്‍ മാര്‍ഷ് ടീമില്‍ ഇല്ല.

മാര്‍ഷിനെ കൂടാതെ നതാന്‍ ലിയോണ്‍, ജോഷ് ഫിലിപ്പെ, റിലേ മെറെഡിത്ത്, ആന്‍ഡ്രു ടൈ എന്നിവര്‍ക്കും ടീമിലിടം നേടാനായില്ല. ഐ.പി.എല്ലില്‍ ഇതുവരെ തിളങ്ങാനാകാത്ത മാക്‌സ്‌വെല്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. മൂന്നു വീതം ഏകദിനങ്ങളും ടി20കളുമാണ് പരമ്പരയിലുള്ളത്. നവംബര്‍ 27 മുതല്‍ ഡിസംബര്‍ രണ്ടു വരെയാണ് ഏകദിന പരമ്പര നടക്കുന്നത്. ഡിസംബര്‍ നാലു മുതല്‍ എട്ടു വരെയാണ് ടി20 പരമ്പര.

ഓസ്ട്രേലിയയുടെ ഏകദിന, ടി20 ടീം: ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), സീന്‍ അബോട്ട്, ആഷ്ടണ്‍ ഏഗര്‍, അലെക്സ് ക്യാരി, പാറ്റ് കമ്മിന്‍സ്, കാമറോണ്‍ ഗ്രീന്‍, ജോഷ് ഹേസല്‍വുഡ്, മോയ്സസ് ഹെന്റിക്വസ്, മാര്‍നസ് ലബ്യുഷെയ്ന്‍, ഗ്ലെന്‍ മാക്സ്വെല്‍, ഡാനിയേല്‍ സാംസ്, കെയ്ന്‍ റിച്ചാര്‍ഡ്സന്‍, സ്റ്റീവ് സ്മിത്ത്, മിച്ചെല്‍ സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്റ്റോയ്നിസ്, മാത്യു വെയ്ഡ്, ഡേവിഡ് വാര്‍ണര്‍, ആദം സാംപ

ഇന്ത്യയുടെ ഏകദിന ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, മായങ്ക് അഗര്‍വാള്‍, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചെഹല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, നവ്ദീപ് സെയ്‌നി, ഷാര്‍ദുല്‍ താക്കൂര്‍

ഇന്ത്യയുടെ ടി20 ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, മായങ്ക് അഗര്‍വാള്‍, കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, വാഷിങ്ടന്‍ സുന്ദര്‍, യുസ്വേന്ദ്ര ചെഹല്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, നവ്ദീപ് സെയ്‌നി, ദീപക് ചാഹര്‍, വരുണ്‍ ചക്രവര്‍ത്തി

LEAVE A REPLY

Please enter your comment!
Please enter your name here