‘സോഷ്യൽ മീഡിയക്ക് അടിമയല്ലാത്ത വധുവിനെ ആവശ്യമുണ്ട്’; വിവാഹ പരസ്യം ചർച്ചയാകുന്നു; സ്വര്‍ഗത്തില്‍ കിട്ടുമെന്ന് ട്വിറ്റര്‍ലോകം

0
251

ത്രങ്ങളില്‍ സാധാരണയായി കാണുന്ന വിവാഹപരസ്യങ്ങള്‍ക്ക് ഒരേ രീതിയാണ്. അപൂര്‍വമായി മാത്രമാണ് വ്യത്യസ്തമായ പരസ്യങ്ങള്‍ ഉണ്ടാവുകയെന്ന് സ്ഥിരമായി പരസ്യങ്ങള്‍ ശ്രദ്ധിക്കുന്നവര്‍ക്കറിയാം. അത്തരത്തില്‍ വ്യത്യസ്തമായ വിവാഹപരസ്യമാണ് രണ്ടു ദിവസമായി ട്വിറ്ററില്‍ ഉപയോക്താക്കളെ രസിപ്പിക്കുന്നത്. സാമൂഹികമാധ്യമങ്ങളുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ഉപയോക്താക്കള്‍ ഏറ്റെടുക്കാതെ തരമില്ലല്ലോ. 

ഐഎഎസ് ഉദ്യോഗസ്ഥനായ നിതിന്‍ സംഗ്വാന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ബംഗാള്‍ സ്വദേശിയായ യുവാവിന്റെ വിവാഹപരസ്യത്തിന്റെ ഒരു സ്‌ക്രീന്‍ ഷോട്ടാണ് രസകരമായ കമന്റുകള്‍ക്ക് വഴിവെച്ചത്. പുരോഗമനചിന്താഗതിക്കാരായ വധൂവരന്മാരുടെ ശ്രദ്ധയ്ക്ക്, പങ്കാളിയെ തിരയുന്നതിന്റെ മാനദണ്ഡങ്ങള്‍ മാറിയിരിക്കുന്നു എന്ന കുറിപ്പോടെയാണ് സംഗ്വാന്റെ ട്വീറ്റ്. 

‘സുന്ദരനും സുമുഖനും സല്‍സ്വഭാവിയുമായ ഹൈക്കോടതി അഭിഭാഷകനും ഗവേഷകനുമായ സ്വന്തമായി വീടും കാറുമുള്ള, മാതാപിതാക്കള്‍ ജീവിച്ചിരിക്കുന്ന കമര്‍പുകുര്‍ സ്വദേശിയായ പ്രത്യേക ഡിമാന്റുകളൊന്നുമില്ലാത്ത  മുപ്പത്തിയേഴുകാരന്‍, സുന്ദരിയും സുമുഖയും ഉയരമുള്ളതും മെലിഞ്ഞതുമായ വധുവിനെ തേടുന്നു, വധു സോഷ്യല്‍ മീഡിയയ്ക്ക് അടിമയായിരിക്കരുത’. ഇതാണ് പരസ്യത്തിലെ ഉള്ളടക്കം. അവസാനവരി ചുവന്ന മഷി കൊണ്ട് വരച്ചാണ് സംഗ്വാന്‍ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്തത്. 

സോഷ്യല്‍ മീഡിയയുടെ കാലത്ത് ഇത്തരത്തിലൊരു പരസ്യം നല്‍കിയതാണ് ആളുകളെ രസിപ്പിച്ചത്. വധുവിനെ കണ്ടെത്താന്‍ ഇയാള്‍ പ്രയാസപ്പെടുമെന്നും ചിലപ്പോള്‍ അവിവാഹിതനായി തന്നെ മരിക്കേണ്ടി വരുമെന്നും ചില രസികര്‍ കമന്റ് ചെയ്തു. ദേവലോകത്ത് വധുവിനെ കണ്ടെത്താമെന്നും റിക്രൂട്ട്‌മെന്റ് പ്രോസസിന്റെ ഏറ്റവും വലിയ കടമ്പയെന്നും കമന്റ് ചെയ്തവരുമുണ്ട്. ഇന്ത്യയിലെ വിവാഹപരസ്യങ്ങളെ പരിഹസിച്ചുള്ള കമന്റുകളും ട്വീറ്റിന് ലഭിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here