സുന്ദരിയായ വധുവിനെ തേടി വിവാഹ പരസ്യം; പക്ഷെ വരന്റെ യോഗ്യതയിൽ അക്ഷരം ഒന്നുമാറിപ്പോയി! ഏറ്റെടുത്ത് സോഷ്യൽ മീഡിയ

0
233

വിവാഹ പരസ്യങ്ങൾ മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. അത്തരത്തിൽ ചർച്ചയാവുകയാണ് നോയിഡയിൽ നിന്നുള്ള യുവാവിന്റെ വിവാഹ പരസ്യം. ടൈംസ് ഓഫ് ഇന്ത്യയുടെ ഡൽഹി എഡിഷനിൽ വന്ന പരസ്യം ശാരദ എന്ന ട്വിറ്റർ ഉപയോക്താവാണ് പങ്കുവെച്ചിരിക്കുന്നത്. വെളുത്ത് തുടുത്ത് സുന്ദരിയായ വധുവിനെ അന്വേഷിച്ചു കൊണ്ടുള്ള വിവാഹ പരസ്യത്തിൽ വരന്റെ യോഗ്യത വിവരിക്കുന്ന ഒരു വാക്കിൽ അക്ഷരം ഒന്നു മാറിപ്പോയതാണ് സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്.

വ്യവസായിയും സമ്പന്നനുമായ യുവാവ് (Industrialist affluent) എന്നായിരുന്നു ഉദ്ദേശിച്ചത്. എന്നാൽ അടിച്ചു വന്നപ്പോൾ ഒരക്ഷരം മാറിപ്പോയി. Industrialist effluent എന്നായിപ്പോയി. ഇതോടെ അർഥവും മാറി. സമ്പന്നന്‍ എന്നതിന്റെ സ്ഥാനത്ത് വ്യവസായശാലകളില്‍ നിന്നു പുറംതള്ളുന്ന മലിനവസ്തുക്കള്‍ എന്നായിപ്പോയി അർഥം. ഇതാണ് സോഷ്യൽ മീഡിയയിൽ ചിരി പടർത്തിയിരിക്കുന്നത്.

നിരവധി രസകരമായ കമന്‍റുകളാണ് ഇതിന് ലഭിച്ചിരിക്കുന്നത്. അറിയാതെയാണെങ്കിലും ഉള്ളിലെ വിഷമാണ് പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നതെന്നാണ് ചിലരുടെ കമന്റ്. സിനിമകളെക്കാൾ ഇപ്പോൾ തമാശകൾ ഇത്തരം വിവാഹപ്പരസ്യങ്ങളിലാണെന്ന് പറയുന്നവരുമുണ്ട്. വാക്കിന്റെ അർഥം പങ്കുവച്ചും ചിലർ കമന്റ് ഇട്ടിട്ടുണ്ട്.

Industrialist effluent എന്ന വാക്കും നോയിഡയും അപ്രതീക്ഷിതമല്ലെന്നും ചിലർ പരിഹസിക്കുന്നുണ്ട്. സ്ഥിരമായി വിവാഹ പരസ്യങ്ങൾ നോക്കാറുണ്ടെന്നും ചിരിക്കാനുള്ള എന്തെങ്കിലും ഉണ്ടാകുമെന്നും ഒരാള്‍ കമന്റ് ചെയ്തിട്ടുണ്ട്. ഏതെങ്കിലും നദിയുടെ പേരുള്ള പെൺകുട്ടിയെ വധുവായി ലഭിച്ചാൽ എല്ലാം സെറ്റ് ആകുമെന്നും കമന്റ് ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here